ബൂമ്രയുടെ പന്തില്‍ വിക്കറ്റിന് മുന്‍പില്‍ കുരുങ്ങി വേഡ്/ഫോട്ടോ:എപി 
Sports

'ഞങ്ങള്‍ക്ക് ബ്രിസ്‌ബേനില്‍ എത്തണം', ഇന്ത്യന്‍ ടീമിന്റെ എതിര്‍പ്പ് തള്ളി മാത്യു വേഡ്‌

ബ്രിസ്‌ബേനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യ വിസമ്മതിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറുടെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഷെഡ്യൂള്‍ അനുസരിച്ച് തന്നെ ഗബ്ബയില്‍ നാലാം ടെസ്റ്റ് കളിക്കാനാവുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഓസീസ് ബാറ്റ്‌സ്മാന്‍ മാത്യു വേഡ്. ബ്രിസ്‌ബേനിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യ വിസമ്മതിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറുടെ പ്രതികരണം.

ബ്രിസ്‌ബേനില്‍ ക്വാറന്റൈനില്‍ കഴിയണം എന്നതാണ് ഇന്ത്യന്‍ ടീമിനെ അലോസരപ്പെടുത്തുന്നത്. ഷെഡ്യൂള്‍ നമുക്ക് മുന്‍പിലുണ്ട്. അത് മുറുകെ പിടിക്കണം. ക്വാറന്റൈനില്‍ ഇരിക്കേണ്ട സാഹചര്യമാണ് എങ്കിലും ഗബ്ബ് ടെസ്റ്റ് കളിക്കുന്നതിലേക്കാണ് നോക്കുന്നത്, വേഡ് പറഞ്ഞു. 

അവിടെ കളിക്കാന്‍ സാധിക്കുന്നതിനായി ത്യാഗം സഹിക്കാന്‍ തയ്യാറാണ്. ശരിയായ സമയമല്ല ഇല്ല. സൗത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ട് എങ്കില്‍ ആ വഴിയില്‍ ത്യാഗങ്ങള്‍ വേണ്ടിവരും. ഗബ്ബയിലെ ടെസ്റ്റില്‍ വെല്ലുവിളികള്‍ നേരിടുന്നതിനായി ഞങ്ങള്‍ തയ്യാറാണ്. അവിടെ ഞങ്ങളുടെ റെക്കോര്‍ഡുകള്‍ വളരെ മികച്ചത്. മികച്ച ക്രിക്കറ്റാണ് അവിടെ കളിക്കാന്‍ താത്പര്യപ്പെടുന്നത്. 

തുടരെ രണ്ട് കളികള്‍ സിഡ്‌നിയില്‍ തന്നെ കളിക്കുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. ഇപ്പോഴത്തെ ഷെഡ്യൂള്‍ പ്രകാരം കളിക്കാനാണ് ആഗ്രഹിക്കുന്നത്. ഗബ്ബയോടുള്ള ഞങ്ങളുടെ ഇഷ്ടം രഹസ്യമല്ല. ഞങ്ങള്‍ക്ക് അവിടെ എത്തണം എന്നും വേഡ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം