Sports

ഞാന്‍ അവരെ ക്ഷണിക്കും, ഇന്ത്യന്‍ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്താല്‍ സന്തോഷമെന്നും ഹസന്‍ അലി

എല്ലാത്തിനും ഉപരി ഞങ്ങള്‍ ക്രിക്കറ്റ് മേറ്റ്‌സ് അല്ലേ...ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഞാന്‍ വിവാഹത്തിന് ക്ഷണിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വിവാഹം ക്ഷണിക്കുമെന്ന് പാക് പേസര്‍ ഹസന്‍ അലി. സെപ്തംബര്‍ 20ന് ദുബൈയില്‍ വെച്ചാണ് ഇന്ത്യക്കാരിയായ ഷാമിയ അര്‍സൂയുമായുള്ള ഹസന്‍ അലിയുടെ വിവാഹം. 

എല്ലാത്തിനും ഉപരി ഞങ്ങള്‍ ക്രിക്കറ്റ് മേറ്റ്‌സ് അല്ലേ...ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഞാന്‍ വിവാഹത്തിന് ക്ഷണിക്കും. ക്ഷണം സ്വീകരിച്ച് അവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയാല്‍ സന്തോഷം. കളിക്കളത്തില്‍ മാത്രമെ പോരുള്ളു, പുറത്തില്ല. ഞങ്ങളെല്ലാവരും പ്രൊഫഷണല്‍ ക്രിക്കറ്റര്‍മാരാണ്. സന്തോഷം പങ്കിടേണ്ടവരാണ് എന്നും ഹസന്‍ അലി പറഞ്ഞു. 

വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ സ്വകാര്യത കൊണ്ടുവരാനാണ് എന്റെ കുടുംബം ആഗ്രഹിച്ചത്. എന്നാല്‍ മാധ്യമ ശ്രദ്ധയിലേക്ക് ഇത് എത്തിയതോടെ വിവാഹ വാര്‍ത്ത അഭ്യൂഹമല്ലെന്ന് വ്യക്തമാക്കാന്‍ എനിക്ക് സ്ഥിരീകരണം നടത്തേണ്ടി വന്നു. വിവാഹത്തിന് ശേഷം ഗുജ്‌റന്‍വാലയിലാവും തങ്ങള്‍ താമസിക്കുക എന്നും ഹസന്‍ അലി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

​ഗില്ലിന് റെക്കോർഡ് '5', വീണ്ടും ഷെഫാലി! പുരസ്കാരങ്ങൾ തൂത്തുവാരി 'ടീം ഇന്ത്യ'

കേരള സർവകലാശാലയിൽ കണ്ടക്ടർ ആകാം; പത്താം ക്ലാസും ലൈസൻസും മതി, ഇപ്പോൾ അപേക്ഷിക്കാം

കലാച്ചി നോവല്‍: ഹരിത സാവിത്രിക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് കെആര്‍ മീര

116 വർഷത്തെ പഴക്കം; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ