Sports

ഞാന്‍ കളിക്കണം എന്നാണ് സാനിയയ്ക്ക്, എനിക്ക് അവര്‍ക്കൊപ്പം നില്‍ക്കണം എന്ന് ഷുഐബ് മാലിക്ക്‌

സാനിയയ്ക്കും കുഞ്ഞിനുമൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം എന്നാണ് ട്വിറ്ററില്‍ ഷുഐബ് കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടി10 ലീഗില്‍ കളിക്കാന്‍ താനുണ്ടാവില്ലെന്ന് പാക് താരം ഷുഐബ് മാലിക്ക് വ്യക്തമാക്കി കഴിഞ്ഞു. സാനിയയ്ക്കും കുഞ്ഞിനുമൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം എന്നാണ് ട്വിറ്ററില്‍ ഷുഐബ് കുറിച്ചത്. 

ടി10 ലീഗില്‍ പഞ്ചാബി ലെജന്‍ഡ്‌സിന് വേണ്ടി കളിക്കാന്‍ ഞാന്‍ ഉണ്ടാവില്ല. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. പ്രയാസമേറുന്ന തീരുമാനമാണ് അത്, പ്രത്യേകിച്ച് ഞാന്‍ കളിക്കണം എന്ന് എന്റെ ഭാര്യ പറയുമ്പോള്‍. പക്ഷേ എനിക്ക് എന്റെ കുഞ്ഞിനും ഭാര്യയ്ക്കും ഒപ്പം സമയം പങ്കിടണം. നിങ്ങള്‍ക്കത് മനസിലാക്കാന്‍ സാധിക്കുമെന്നും മാലിക്ക് ട്വിറ്ററില്‍ കുറിച്ചു. 

ഇസ്ഹാന്‍ മിര്‍സാ മാലിക് എന്നാണ് ഞങ്ങളുടെ കുഞ്ഞിന്റെ പേരെന്നും മാലിക്ക് ആരാധകരോടായി പറഞ്ഞു. ഒക്ടോബര്‍ 30നാണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയ്ക്കും പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT