Sports

ടയര്‍ ചുമന്നും മരം മുറിച്ചുമെല്ലാമായിരുന്നു രോഹിത്തിന്റെ പരിശീലനം; രോഹിത്തില്‍ കഠിനമുറകള്‍ പരീക്ഷിച്ചത് മലയാളിയും 

കേട്ടാല്‍ സത്യമാണോ എന്ന് ആരുമൊന്ന് സംശയിച്ചു പോകുമെന്നാണ് അഭിഷേക് പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ഫിറ്റ്‌നസിന്റെ കാര്യത്തിന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത പേരാണ് അഭിഷേക് നായരുടേത്. ദിനേശ് കാര്‍ത്തിക്കിന്റെ ക്രിക്കറ്റ് കരിയറിനെ മാറ്റി മറിച്ചത് ഈ അഭിഷേക് നായരായിരുന്നു. കാര്‍ത്തിന്റെ മാത്രമല്ല, രോഹിത്തിന്റെ കരിയറിലും അഭിഷേക് നായരുടെ കൈകള്‍ കടന്നു ചെന്നിട്ടുണ്ടെന്ന കാര്യമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

പക്ഷേ കഠിനമായിരുന്നു രോഹിത്തിന് അഭിഷേക് നിര്‍ദേശിച്ച പരിശീലന മുറകള്‍. കേട്ടാല്‍ സത്യമാണോ എന്ന് ആരുമൊന്ന് സംശയിച്ചു പോകുമെന്നാണ് ഇക്കണോമിക്‌സ് ടൈംസിന് നല്‍കി അഭിമുഖത്തില്‍ അഭിഷേക് പറയുന്നത്. ഗ്രൗണ്ട് പുനര്‍നിര്‍മിക്കുന്ന സമയത്ത് ഗ്രൗണ്ടില്‍ രോഹിത്തിനെ കൊണ്ട് കുഴിയുണ്ടാക്കിക്കുകയും, കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ തൊഴിലാളികളെ പോലെ പണിയെടുപ്പിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് അഭിഷേക് നായര്‍ പറയുന്നത്. 

അവിടം കൊണ്ടും തീര്‍ന്നില്ല. മരം വെട്ടിക്കുകയും, ടയര്‍ ചുമപ്പിക്കുകയും, കളിമണ്ണ് നനച്ചിട്ട താങ്കിലൂടെ നടത്തിക്കുകയും ചെയ്യുമായിരുന്നുവെന്നും അഭിഷേക് വെളിപ്പെടുത്തുന്നു. 99 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള വ്യക്തിയാണ് അഭിഷേക് നായര്‍. 164 വിക്കറ്റുകളും, 13 സെഞ്ചുറുകളുമാണ് അഭിഷേകിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സമ്പാദ്യം. മുംബൈയ്ക്ക് വേണ്ടിയായിരുന്നു അഭിഷേക് ക്രിക്കറ്റില്‍ കൂടുതല്‍ തവണ ഇറങ്ങിയത്. ആന്ധ്രാപ്രദേശില്‍ ജനിച്ച അഭിഷേകിന്റെ മാതാപിതാക്കള്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശികളാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

SCROLL FOR NEXT