Sports

''ടീമിന് വേണ്ടി മാത്രമല്ല, എന്റെ രാജ്യത്തിന് വേണ്ടിയാണ് ഞാന്‍ ഇറങ്ങുന്നത്''; കോഹ് ലി-രോഹിത് പോരെന്ന അഭ്യൂഹങ്ങള്‍ക്കിടെ രോഹിത്തിന്റെ ട്വീറ്റ്‌

വിന്‍ഡിസ് പര്യടനത്തിനായി ഇന്ത്യന്‍ ടീം യാത്ര തിരിച്ച് മണിക്കൂറുകള്‍ മാത്രം പിന്നിട്ടതിന് പിന്നാലെയാണ് രോഹിത്തിന്റെ ട്വീറ്റ് വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രോഹിത്-കോഹ് ലി പോരിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിന് ഇടയില്‍ ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മയുടെ ട്വീറ്റ്. ടീമിന് വേണ്ടി മാത്രമല്ല, എന്റെ രാജ്യത്തിന് വേണ്ടിയാണ് ഞാന്‍ ഇറങ്ങുന്നത് എന്നാണ് രോഹിത്തിന്റെ ട്വീറ്റ്. 

വിന്‍ഡിസ് പര്യടനത്തിനായി ഇന്ത്യന്‍ ടീം യാത്ര തിരിച്ച് മണിക്കൂറുകള്‍ മാത്രം പിന്നിട്ടതിന് പിന്നാലെയാണ് രോഹിത്തിന്റെ ട്വീറ്റ് വരുന്നത്. രോഹിത്തിന്റെ ട്വീറ്റും ടീമിനുള്ളില്‍ ഉടലെടുക്കുന്ന അസംതൃപ്തിയോട് കൂട്ടിയിണക്കി തന്നെയാണ് ആരാധകര്‍ വായിക്കുന്നത്. 

ഇന്ത്യയുടെ ലോകകപ്പ് ക്യാംപെയ്‌നിന് ഇടയിലാണ് ടീമിനുള്ളിലെ അസ്വാരസ്യങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. വിന്‍ഡിസ് പര്യടനത്തിനായി പുറപ്പെടുന്നതിന് മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഈ റിപ്പോര്‍ട്ടുകള്‍ കോഹ് ലി തള്ളി. ഡ്രസിങ് റൂമിലെ അന്തരീക്ഷം സൗഹാര്‍ദപരമാണെന്നാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും നിലപാടെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT