Sports

ടെസ്റ്റിലും കോഹ്‌ലി 18ല്‍ തന്നെ; വിന്‍ഡീസിനെതിരെ ഇന്ത്യ ഇറങ്ങുന്നത് പുതിയ 'നമ്പറു'കളുമായി

വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ഇന്ന് തുടക്കമാകും

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ: വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ഇന്ന് തുടക്കമാകും. ആന്റിഗ്വയിലാണ് മത്സരം. ഇന്ത്യന്‍ സമയം വൈകീട്ട് ഏഴ് മണി മുതലാണ് പോരാട്ടം. 

പുതിയ ജേഴ്‌സി ധരിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലെത്തുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് ഐസിസി ജേഴ്‌സികള്‍ പരിഷ്‌ക്കരിച്ചത്. ഇതില്‍ താരങ്ങളുടെ പേരും ഒപ്പം നമ്പറുമുണ്ടാകും. ആഷസ് ടെസ്റ്റ് പരമ്പരയോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായത്. ഐസിസിയുടെ പരീക്ഷണം ആദ്യം നടന്നതും ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് താരങ്ങളുടെ ജേഴ്‌സിയിലായിരുന്നു. 

പുത്തന്‍ ജേഴ്‌സിയുമണിഞ്ഞുള്ള ചിത്രങ്ങള്‍ താരങ്ങള്‍ ഇതിനകം തന്നെ പങ്കുവെച്ചു കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമിലാണ് താരങ്ങള്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. വിരാട് കോഹ്‌ലി, അജിന്‍ക്യ രഹാനെ, രോഹിത് ശർമ, ഋഷഭ് പന്ത്, ചേതേശ്വര്‍ പൂജാര, കുല്‍ദീപ് യാദവ്, എന്നിവരാണ് തങ്ങളുടെ ജേഴ്‌സിയുമണിഞ്ഞുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. 

ഏകദിനത്തിലെ നമ്പറായ 18 തന്നെയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ടെസ്റ്റിലേയും ജേഴ്‌സി നമ്പര്‍. ഋഷഭ് പന്തിന്റേത് 17, രഹാനെയുടേത് മൂന്ന്, രോഹിത് ശർമയുടേത് 45, ചേതേശ്വര്‍ പൂജാരയുടേത് 25, കുല്‍ദീപ് യാദവിന്റേത് 23 എന്നിങ്ങനെയാണ് താരങ്ങളുടെ നമ്പറുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT