Sports

ടെസ്റ്റിലെ വിക്കറ്റ് കൊയ്ത്ത്; കപില്‍ ദേവിന്റെ റെക്കോര്‍ഡ് സ്‌റ്റെയിനിന്റെ മൂക്കിന്‍തുമ്പില്‍

പാകിസ്താനെതിരെ സൗത്ത് ആഫ്രിക്കന്‍ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുകയാണ് താരം ഇപ്പോള്‍

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ വര്‍ഷം പരിക്കില്‍ നിന്നും ഭേദമായി എത്തിയപ്പോള്‍ മുതല്‍ മികച്ച ഫോമിലാണ് സൗത്ത് ആഫ്രിക്കയുടെ ഡെയില്‍ സ്റ്റെയിന്‍. പാകിസ്താനെതിരെ സൗത്ത് ആഫ്രിക്കന്‍ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുകയാണ് താരം ഇപ്പോള്‍. അതിനിടയില്‍ ഇന്ത്യന്‍ ഇതിഹാസ താരം കപില്‍ ദേവ് തീര്‍ത്തൊരു റെക്കോര്‍ഡും സ്റ്റെയിന്‍ മറികടക്കുവാന്‍ ഒരുങ്ങുകയാണ്. 

ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന റെക്കോര്‍ഡ് പൊള്ളക്കിന്റെ കൈകളില്‍ നിന്നും സ്റ്റെയിന്‍ സ്വന്തമാക്കിയിരുന്നു. ടെസ്റ്റിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ ക്ലബില്‍ കപില്‍ ദേവിനെ മറികടക്കുന്നതിന്റെ അടുത്താണ് സ്റ്റെയിന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. 

91 മത്സരങ്ങളില്‍ നിന്നും 433 വിക്കറ്റാണ് സ്‌റ്റെയ്‌നിന്റെ സമ്പാദ്യം. 131 ടെസ്റ്റില്‍ നിന്നും കപില്‍ദേവ് നേടിയതാവട്ടെ 434 വിക്കറ്റും. പകിസ്താനെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം ഒരു വിക്കറ്റ് കൂടി സ്റ്റെയ്‌നിന് നേടാനായാല്‍ കപില്‍ ദേവിന് ഒപ്പമെത്താം. നിലവില്‍ നാലാം ദിനത്തിലെ ഒരു സെഷന്‍ പിന്നിടുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. പരമ്പര തൂത്തുവാരാന്‍ അവര്‍ക്ക് ഒരു വിക്കറ്റ് കൂടി മതി. 

108 ടെസ്റ്റില്‍ നിന്നും സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി 421 വിക്കറ്റ് വീഴ്ത്തിയ പൊള്ളക്കിനെയാണ് സ്റ്റെയിന്‍ അടുത്തിടെ മറികടന്നിരുന്നത്. പാകിസ്താനെതിരായ ഈ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലും സ്റ്റെയിന്‍ ടീമിന് നിര്‍ണായക ഘടകമായിരുന്നു. അഞ്ച് ഇന്നിങ്‌സില്‍ നിന്നും സ്റ്റെയിന്‍ 12 വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT