വിരാട് കോഹ്‌ലി/വീഡിയോ ദൃശ്യം 
Sports

ടേണില്‍ കുരുങ്ങി ഇന്ത്യ, പൂജാരയേയും കോഹ്‌ലിയേയും തുടരെ മടക്കി ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍

ലീച്ചിന്റെ വലത്തേക്ക് കുത്തിയ പന്തിലെ ടേണ്‍ തിരിച്ചറിയാതെ പൂജാര പ്രതിരോധിക്കാനായി ബാറ്റ് വെച്ചെങ്കിലും ബാറ്റിലുരസി പന്ത് ഫസ്റ്റ് സ്ലിപ്പില്‍ സ്റ്റോക്ക്‌സിന്റെ കൈകളിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ചെപ്പോക്ക് ടെസ്റ്റില്‍ ഇന്ത്യക്ക് തുടരെ രണ്ട് വിക്കറ്റ് നഷ്ടം. ചേതേശ്വര്‍ പൂജാരയെ ജാക്ക് ലീച്ച് ഫസ്റ്റ് സ്ലിപ്പില്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ കൈകളില്‍ എത്തിച്ചപ്പോള്‍, വിരാട് കോഹ് ലിയെ മൊയിന്‍ അലി ക്ലീന്‍ ബൗള്‍ഡാക്കി. 

ഇതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ വീണു. മറുവശത്ത് അര്‍ധ ശതകം പിന്നിട്ട് ആത്മവിശ്വാസത്തോടെ കളിക്കുകയാണ് രോഹിത് ശര്‍മ. 58 പന്തില്‍ നിന്ന് 21 റണ്‍സ് എടുത്ത് നില്‍ക്കെയാണ് പൂജാരയെ ലീച്ചിന്റെ ടേണ്‍ ചെയ്ത് എത്തിയ പന്ത് കബളിപ്പിച്ചത്. 

ലീച്ചിന്റെ വലത്തേക്ക് കുത്തിയ പന്തിലെ ടേണ്‍ തിരിച്ചറിയാതെ പൂജാര പ്രതിരോധിക്കാനായി ബാറ്റ് വെച്ചെങ്കിലും ബാറ്റിലുരസി പന്ത് ഫസ്റ്റ് സ്ലിപ്പില്‍ സ്റ്റോക്ക്‌സിന്റെ കൈകളിലേക്ക് എത്തി. പിന്നാലെ ക്രീസിലേക്ക് എത്തിയ കോഹ് ലിയെ മൊയിന്‍ അലിയുടെ ടേണും വീഴ്ത്തി. 

ഔട്ട്‌സൈഡ് ഓഫായി എത്തിയ ഡെലിവറിയില്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച കോഹ് ലിയെ വെട്ടിച്ച് മൊയിന്‍ അലിയുടെ ഡെലിവറി തിരിഞ്ഞ് ബെയ്ല്‍സ് ഇളക്കി. വിശ്വസിക്കാനാവാതെ നിന്ന കോഹ് ലി വിക്കറ്റ് കീപ്പറുടെ ഗ്ലൗസാണോ ബെയ്ല്‍സ് ഇളക്കിയത് എന്ന സംശയത്തില്‍ നിന്നെങ്കിലും റിപ്ലേകളില്‍ പന്ത് ബെയില്‍സ് ഇളക്കുന്നത് വ്യക്തമായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT