Sports

ട്വന്റി20 ലോകകപ്പ്‌ മാറ്റി വെക്കണം, പകരം ആ സമയത്ത്‌ ഐപിഎല്‍ നടത്തണമെന്ന്‌ ബ്രണ്ടന്‍ മക്കല്ലം

16 രാജ്യാന്തര ടീമുകളേയും, അവരുടെ സപ്പോര്‍ട്ട്‌ സ്‌റ്റാഫിനേയും, ബ്രോഡ്‌കാസ്‌റ്റേഴ്‌സിനേയുമെല്ലാം ഉള്‍ക്കൊള്ളുക എന്ന്‌ വെച്ചാല്‍ ബുദ്ധിമുട്ടായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്


ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പ്‌ മാറ്റിവെക്കണമെന്നും ആ സമയത്ത്‌ ഐപിഎല്‍ നടത്തണമെന്നും ആവശ്യപ്പെട്ട്‌ ന്യൂസിലാന്‍ഡ്‌ മുന്‍ താരം ബ്രണ്ടന്‍ മക്കല്ലം. അടുത്ത വര്‍ഷം ആദ്യത്തേക്ക്‌ ട്വന്റി20 ലോകകപ്പ്‌ മാറ്റി വെക്കണമെന്നാണ്‌ മക്കല്ലം പറയുന്നത്‌.

ഈ സമയത്ത്‌ 16 രാജ്യാന്തര ടീമുകളേയും, അവരുടെ സപ്പോര്‍ട്ട്‌ സ്‌റ്റാഫിനേയും, ബ്രോഡ്‌കാസ്‌റ്റേഴ്‌സിനേയുമെല്ലാം ഉള്‍ക്കൊള്ളുക എന്ന്‌ വെച്ചാല്‍ ബുദ്ധിമുട്ടായിരിക്കും. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ട്വന്റി20 ലോകകപ്പ്‌ നടത്താനാവുമെന്നും എനിക്ക്‌ തോന്നുന്നില്ല. അതുകൊണ്ട്‌ ഈ വരുന്ന ഒക്ടോബറില്‍ ഐപിഎല്‍ നടത്തണം. അടുത്ത വര്‍ഷം ആദ്യം ട്വന്റി20 ലോകകപ്പും, മക്കല്ലം പറഞ്ഞു.

ഒക്ടോബറില്‍ ഐപിഎല്‍ നടത്താന്‍ സമയം കണ്ടെത്താനാവുമ്പോള്‍ വലിയ വെല്ലുവിളി ഉയരുന്നില്ല. വിവിധ രാജ്യങ്ങളില്‍ നിന്ന്‌ കളിക്കാര്‍ക്ക്‌ എത്തേണ്ടി വരും. എന്നാല്‍ ഐപിഎല്ലിന്റെ ബ്രോഡ്‌കാസ്‌റ്റേഴ്‌സ്‌ ഇന്ത്യയില്‍ ആസ്ഥാനമാക്കിയവരാണ്‌. അതുകൊണ്ട്‌ തന്നെ ഇവിടെ എല്ലാ കാര്യങ്ങളും ഐപിഎല്ലിന്‌ അനുകൂലമായാണ്‌ വരുന്നത്‌ എന്നും മക്കല്ലം പറയുന്നു.

മാര്‍ച്ച്‌ 29നായിരുന്നു ഐപിഎല്‍ തുടങ്ങേണ്ടിയിരുന്നത്‌. എന്നാല്‍ കോവിഡ്‌ ശക്തി പ്രാപിച്ചതോടെ ഐപിഎല്‍ സാധ്യതകള്‍ മങ്ങി. നിലവില്‍ സെപ്‌തംബര്‍-ഒക്ടോബര്‍ വിന്‍ഡോയാണ്‌ ഐപിഎല്ലിന്‌ വേണ്ടി ബിസിസിഐ പരിഗണിക്കുന്നത്‌. സെപ്‌തംബര്‍ 30 വരെയാണ്‌ ഓസ്‌ട്രേലിയ യാത്ര വിലക്ക്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ ട്വന്റി20 ലോകകപ്പ്‌ നടക്കുമോ എന്നതില്‍ വലിയ ആശങ്കയാണ്‌ നിലനില്‍ക്കുന്നത്‌.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT