Sports

ട്വിന്റി20യിലെ ആ പിശുക്കന്‍ ഇതാണ്, 23 ബോളും ഡോട്ട്‌

Author : സമകാലിക മലയാളം ഡെസ്ക്

ട്വിന്റി20 ചരിത്രത്തിലെ ഏറ്റവും പിശുക്കനായ ബൗളര്‍ താനാണെന്ന് തെളിയിച്ചിരിക്കുകയാണ് പാക് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍. ഏഴടി പൊക്കക്കാരനായ ഇര്‍ഫാന്‍ എറിഞ്ഞ 23 ഡെലിവറികളില്‍ നിന്നും ഒരു റണ്‍ പോലും ബാറ്റ്‌സ്മാന് നേടാനായില്ല. മെയ്ഡല്‍ ഓവറുകളുടെ വിളയാട്ടമായിരുന്നു അവിടെ. 

റണ്‍സ് വിട്ടുകൊടുത്തില്ല എന്നതിന് പുറമെ രണ്ട് വിക്കറ്റും വീഴ്ത്തി. കളി അവസാനിക്കുമ്പോള്‍ നാല് ഓവറില്‍ ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത്, മൂന്ന് മെയ്ഡന്‍ ഓവറുകളോടെ രണ്ട് വിക്കറ്റ് വീഴ്ത്തി. കരീബിയന്‍ പ്രീമിയര്‍ ലീഗിലായിരുന്നു ഇര്‍ഫാന്റെ പിശുക്ക്. 

എന്നാല്‍ ഇര്‍ഫാന്റെ മികച്ച സ്‌പെല്ലും ബാര്‍ബഡോസ് ട്രൈഡന്റ്‌സിനെ ജയത്തിലേക്ക് എത്തിച്ചില്ല. സെന്റ് കിറ്റ്‌സിനോട് ആറ് വിക്കറ്റിന് തോറ്റു. തന്റെ ടീം തോല്‍വി നേരിട്ടുവെങ്കിലും ഇര്‍ഫാന്‍ തന്നെയായി മാന്‍ ഓഫ് ദി മാച്ച്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പേള്‍ വൈറ്റ്' ഫിനിഷ്, ഗോള്‍ഡ് ട്രിം കാറിന് മാത്രമല്ല, ശവപ്പെട്ടിക്കും പ്രീമിയം ലുക്ക്!

ഇത്തവണ കിരീടം തൂക്കണം! യുവത്വം + പരിചയസമ്പത്ത്= 'ആലപ്പി റിപ്പിൾസ്'

സവര്‍ക്കറെ ദേശസ്‌നേഹിയാക്കുന്നത് ആര്‍എസ്എസ് അജണ്ട; സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായി പാടണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മെസിയുടെ പിതാവ് ഹോർഹെ മെസി അന്തരിച്ചു; വിട വാങ്ങിയത് ഇതിഹാസ വളർച്ചയുടെ 'കരുത്ത്'

'നമ്മളെ ബാധിക്കാത്ത കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്സ് ആണ്'; തൃഷ മുൻപ് പങ്കുവച്ച പോസ്റ്റ് ചർച്ചയാക്കി ആരാധകർ