Sports

ഡല്‍ഹിക്ക് ജയം അകലെയാക്കി നോര്‍ത്ത് ഈസ്റ്റ്‌, ഒന്നാം സ്ഥാനവും ഇങ്ങെടുത്തു

സീസണിലെ അഞ്ചാം മത്സരത്തില്‍ ഡല്‍ഹിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് നോര്‍ത്ത് ഈസ്റ്റ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ സീസണില്‍ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്തായിരുന്നു അവര്‍. എന്നാല്‍ ഐഎസ്എല്‍ അഞ്ചാം സീസണില്‍ അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മൂന്ന് വിജയവുമായി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം കയ്യടക്കുകയാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. സീസണിലെ അഞ്ചാം മത്സരത്തില്‍ ഡല്‍ഹിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് നോര്‍ത്ത് ഈസ്റ്റ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്. 

രണ്ടാം പകുതിയുടെ 82ാം മിനിറ്റില്‍ ഫെഡറികോ ഗല്ലേഗോയും ഇഞ്ചുറി ടൈമില്‍ ഒഗ്‌ബെഷെയുമാണ് നോര്‍ത്ത് ഈസ്റ്റിന് വേണ്ടി വലകുലുക്കിയത്. ഒഗ്‌ബെഷെയുടെ ഗോളും ഗല്ലേഗോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് എത്തിയപ്പോള്‍, മൂന്ന് തോല്‍വിയും മൂന്ന് സമനിലയോടെ എട്ടാം സ്ഥാനത്താണ് ഡല്‍ഹി. 

തോല്‍വി അറിയാതെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ പോക്ക്. ഗോള്‍ പൊസഷനിലും, പാസുകളുടെ കൃത്യതയിലും ഡല്‍ഹി നോര്‍ത്ത് ഈസ്റ്റിന് ഒപ്പത്തിനൊപ്പം നിന്നുവെങ്കിലും ഓണ്‍ ടാര്‍ഗറ്റിലേക്ക് ഷോട്ട് ഉതിര്‍ക്കുന്നതില്‍ പരാജയപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ