Sports

ഡിഫന്ററുടെ ഗോളില്‍ ഡല്‍ഹിയുടെ കുതിപ്പ്; സമനിലയില്‍ തളച്ച് പുനെ

രണ്ടാം പകുതിയില്‍ പുനെ ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നപ്പോള്‍ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഡല്‍ഹി തിരിച്ചടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

88ാം മിനിറ്റില്‍ ഡീഗോ കാര്‍ലോസിലൂടെ വല കുലുക്കി ഡെല്‍ഹിക്കെതിരെ സമനില പിടിച്ച് പുനെ സിറ്റി. 44ാം മിനിറ്റിലെ ഡല്‍ഹിയുടെ പുതുമുഖ താരം റാണ ഗരാമിയുടെ ലോങ് റേഞ്ചാണ് ഡല്‍ഹിക്ക് വിജയ പ്രതീക്ഷ നല്‍കിയത്. എന്നാല്‍ 68ാം മിനിറ്റില്‍ ഇറങ്ങിയ കാര്‍ലോസ് ഡല്‍ഹിക്ക് സമനില പൂട്ടിട്ടു. 

ആക്രമണങ്ങള്‍ക്ക് മുതിരാതെയായിരുന്നു രണ്ട് ടീമുകളുടേയും തുടക്കം. ഡല്‍ഹിക്ക് വേണ്ടി ചങ്‌തെ, റെനെ മികാലിച്ചും അവസരങ്ങള്‍ സൃഷ്ടിച്ചു. ചാങ്‌തെയ്ക്ക് വേണ്ടിയായിരുന്നു ഡല്‍ഹിയില്‍ കാണികള്‍ ആദ്യം ആര്‍പ്പു വിളികള്‍ ഉയര്‍ത്തിയത് എങ്കില്‍, ആദ്യ പകുതി അവസാനിക്കാറായപ്പോഴേക്കും ഗോള്‍ വല കുലുക്കിയ പ്രതിരോധ നിരക്കാരന്‍ റാണയായി അവരുടെ പ്രിയപ്പെട്ടവന്‍. 

രണ്ടാം പകുതിയില്‍ പുനെ ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നപ്പോള്‍ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഡല്‍ഹി തിരിച്ചടിച്ചു. 87ാം മിനിറ്റില്‍ ചങ്‌തെയ്ക്ക് ലഭിച്ച മികച്ച അവസരം പാഴായി പോയത് മുതലെടുത്ത് കൗണ്ടര്‍ അറ്റാക്ക് നടത്തിയായിരുന്നു പുനെ സമനില ഗോള്‍ പിടിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; മാസം രോഗം ബാധിച്ചത് 120 പേര്‍ക്ക്

'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം