Sports

ഡേവിഡ് വാര്‍ണര്‍ ബോക്‌സിങ് ഇതിഹാസം മെയ്‌വെതറിന് തുല്യം; ഓസീസ് കോച്ച് താരതമ്യപ്പെടുത്തുന്നത് ഇങ്ങനെ

ഡേവിഡ് വാര്‍ണര്‍ ടീമിലുണ്ടെങ്കില്‍ മെയ് വെതര്‍ ടീമിലുള്ളത് പോലെയാണെന്നാണ് ലാങ്കര്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഡേവിഡ് വാര്‍ണറെ ബോക്‌സിങ് ഇതിഹാസം ഫ്‌ളോയിഡ് മെയ്‌വെതറുമായി താരതമ്യപ്പെടുത്തി ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാങ്കര്‍. ഡേവിഡ് വാര്‍ണര്‍ ടീമിലുണ്ടെങ്കില്‍ മെയ് വെതര്‍ ടീമിലുള്ളത് പോലെയാണെന്നാണ് ലാങ്കര്‍ പറഞ്ഞു. 

ഓസീസ് ടീമിന്റെ നായക സ്ഥാനത്ത് എത്തുന്നതില്‍ നിന്ന് വാര്‍ണറെ വിലക്കിയിരിക്കുകയാണ്. ഇനി വാര്‍ണര്‍ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനാവുമോ എന്ന് എനിക്കറിയില്ല. എന്നാല്‍ ടീമില്‍ വാര്‍ണറുണ്ടാവുന്നത് എനിക്കിഷ്ടമാണ്. എല്ലാ അര്‍ഥത്തിലും ഉപകാരപ്പെടുന്ന വ്യക്തിയാണ് വാര്‍ണര്‍, ജസ്റ്റിന്‍ ലാങ്കര്‍ പറഞ്ഞു. 

ഏതൊക്കെ കണക്കിലൂടെ കൂട്ടി നോക്കിയാലും അത്ഭുതപ്പെടുത്തുന്ന കളിക്കാരനാണ് ലാങ്കര്‍. കഴിഞ്ഞ് രണ്ട് വര്‍ഷമായി ടീമിന് വലിയ പിന്തുണ നല്‍കാന്‍ വാര്‍ണര്‍ക്ക് സാധിച്ചിട്ടുണ്ടെന്നും ലാങ്കര്‍ പറഞ്ഞു. ലോകകപ്പില്‍ മികവ് കാണിക്കുകയും ഓസ്‌ട്രേലിയന്‍ സമ്മര്‍ ടെസ്റ്റ് പരമ്പരകളില്‍ വാര്‍ണര്‍ തിരിച്ചു വരവില്‍ മികവ് കാണിക്കുകയും ചെയ്തിരുന്നു. കരിയര്‍ ബെസ്റ്റായ 335 റണ്‍സും വാര്‍ണര്‍ ഈ സമയം കണ്ടെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT