Sports

തന്നെ വിറപ്പിച്ച ബൗളര്‍ ബൂമ്രയോ മലിംഗയോ അല്ല; ആ സ്‌പിന്നറായിരുന്നു വില്ലനെന്ന്‌ സഞ്‌ജു സാംസണ്‍

രാജ്യാന്തര ക്രിക്കറ്റില്‍ വിരലിലെണ്ണാവുന്ന മത്സരങ്ങളാണ്‌ കളിച്ചിരിക്കുന്നത്‌ എങ്കിലും ഐപിഎല്ലിലൂടെ ലോകോത്തര ബൗളര്‍മാരെയെല്ലാം നേരിട്ടത്തിന്റെ അനുഭവ സമ്പത്തുണ്ട്‌ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍ സഞ്‌ജു സാംസണ

Author : സമകാലിക മലയാളം ഡെസ്ക്


രാജ്യാന്തര ക്രിക്കറ്റില്‍ വിരലിലെണ്ണാവുന്ന മത്സരങ്ങളാണ്‌ കളിച്ചിരിക്കുന്നത്‌ എങ്കിലും ഐപിഎല്ലിലൂടെ ലോകോത്തര ബൗളര്‍മാരെയെല്ലാം നേരിട്ടത്തിന്റെ അനുഭവ സമ്പത്തുണ്ട്‌ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍ സഞ്‌ജു സാംസണിന്‌. ഇവരില്‍ തന്നെ ഏറ്റവും കൂടുതല്‍ വിറപ്പിച്ച ബൗളര്‍ ഏതെന്ന്‌ വെളിപ്പെടുത്തുകയാണ്‌ സഞ്‌ജു ഇപ്പോള്‍.

സുനില്‍ നരെയ്‌നെ നേരിടാനാണ്‌ താന്‍ ഏറെ പ്രയാസപ്പെട്ടത്‌ എന്ന്‌ സഞ്‌ജു പറയുന്നു. സുനില്‍ നരെയ്‌നെതിരെ ഞാന്‍ മികച്ച രീതിയില്‍ തന്നെ കളിച്ചിട്ടുണ്ട്‌. എങ്കിലും നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ട്‌ നരെയ്‌നെയാണ്‌, സഞ്‌ജു പറഞ്ഞു.

ഐപിഎല്ലിലെ ഡൊമസ്റ്റിക്‌ പ്ലേയര്‍മാരില്‍ മുന്‍പിലെത്താന്‍ സഞ്‌ജുവിനായിട്ടുണ്ട്‌. 2013ല്‍ ഐപിഎല്ലിലേക്ക്‌ എത്തിയ സഞ്‌ജു 130 എന്ന സ്‌ട്രൈക്ക്‌ റേറ്റില്‍ 2209 റണ്‍സ്‌ നേടിക്കഴിഞ്ഞു. രണ്ട്‌ സെഞ്ചുറിയും 10 അര്‍ധ സെഞ്ചുറിയും ഐപിഎല്ലില്‍ സഞ്‌ജുവിന്റേ പേരിലുണ്ട്‌. തന്റെ തുടക്കം മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ്‌ സഞ്‌ജു. രാജസ്ഥാന്‌ ഐപിഎല്ലില്‍ വിലക്ക്‌ നേരിട്ടപ്പോള്‍ മാത്രമാണ്‌ സഞ്‌ജു മറ്റൊരു ടീമിലേക്ക്‌ പോയത്‌. ഡല്‍ഹിയിലാണ്‌ രണ്ട്‌ വര്‍ഷം സഞ്‌ജു കളിച്ചത്‌.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'