Sports

'തലയിലെ മുടി യഥാര്‍ഥമാണോ'- താരത്തിന്റെ ട്രോള്‍; 'ഗ്രൗണ്ടിന് പുറത്ത് വച്ച് കാണാം'- പൊട്ടിത്തെറിച്ച് കോച്ച്; യൂറോപ്പ ഫൈനലിനിടെ കൊമ്പുകോര്‍ത്ത് കോണ്ടെ- ബനേഗ

'തലയിലെ മുടി യഥാര്‍ഥമാണോ'- താരത്തിന്റെ ട്രോള്‍; 'ഗ്രൗണ്ടിന് പുറത്ത് വച്ച് കാണാം'- പൊട്ടിത്തെറിച്ച് കോച്ച്; യൂറോപ്പ ഫൈനലിനിടെ കൊമ്പുകോര്‍ത്ത് കോണ്ടെ- ബനേഗ

Author : സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ഇത്തവണത്തെ യുവേഫ യൂറോപ്പ ലീഗ് കിരീടം സ്പാനിഷ് ടീം സെവിയ്യ സ്വന്തമാക്കി. ഫൈനലില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെയാണ് സെവിയ്യ 3-2ന് പരാജയപ്പെടുത്തിയത്. ഇത് ആറാം തവണയാണ് സെവിയ്യ കിരീടം നേടുന്നത്. 

മത്സരത്തിനിടെ സെവിയ്യയുടെ അര്‍ജന്റൈന്‍ വെറ്ററന്‍ താരം എവര്‍ ബനേഗയും ഇന്റര്‍ മിലാന്‍ പരിശീലകന്‍ അന്റോണിയോ കോണ്ടെയും തമ്മിലുണ്ടായ തര്‍ക്കം ഇപ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു സംഭവം.

ഡഗൗട്ടില്‍ നിന്ന് അര്‍ജന്റീന മധ്യനിര താരത്തെ കോണ്ടെ പ്രകോപിപ്പിച്ചതാണ് തര്‍ക്കത്തിന് വഴിയിട്ടത്. മുന്‍ ഇന്റര്‍ മിലാന്‍ താരം കൂടിയായ ബനേഗ സെവിയ്യയുടെ കുപ്പായത്തിലിറങ്ങിയ അവസാന മത്സരം കൂടിയായിരുന്നു യൂറോപ്പ ഫൈനല്‍. പുതിയ സീസണില്‍ താരം സൗദിഅറേബ്യയിലെ അല്‍ ഷബാബിനായാണ് കളിക്കുക. 

കോണ്ടെ നിരന്തരം പ്രകോപിപ്പിച്ചതോടെ അടുത്തെത്തിയ ബനേഗ കോണ്ടെയോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് താങ്കളുടെ മുടി യഥാര്‍ഥമാണോയെന്ന് പരിശോധിക്കണമെന്ന് തമാശയായി ട്രോളുകയും ചെയ്തു. ഇതോടെ കോണ്ടെ വല്ലാതെ പ്രകോപിതനായി തിരിച്ച് വീണ്ടും ചീത്ത വിളിക്കുന്നുണ്ട്. മത്സര ശേഷം ഗ്രൗണ്ടിന് പുറത്ത് വച്ച് കാണാമെന്ന് കോണ്ടെ വെല്ലുവിളിച്ചതായും കാണാമെന്ന് ബെനേഗ ഉറപ്പ് നല്‍കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

എന്തായാലും ഇരുവും തമ്മില്‍ കൊമ്പുകോര്‍ത്തതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!