Sports

തലയില്‍ ഒരു ക്ലാസ് പാല്‍, ഒരു തുള്ളി പോലും തുളുമ്പാതെ നീന്തി കടന്ന് അമേരിക്കയുടെ ഒളിംപിക് ചാമ്പ്യന്‍

15 വട്ടം ലോക ചാമ്പ്യന്‍ഷിപ്പില്‍ നീന്തല്‍ കുളത്തില്‍ ജയിച്ച് കയറിയ താരം തലയില്‍ ഒരു ഗ്ലാസ് പാലും വെച്ചാണ് ലോകത്തെ കൗതുകത്തിലാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മേരിക്കയുടെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് കാത്തി ലെഡേകിയുടെ സ്വിമ്മിങ് പൂളിലെ പ്രകടനമാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിക്കുന്നത്. 15 വട്ടം ലോക ചാമ്പ്യന്‍ഷിപ്പില്‍ നീന്തല്‍ കുളത്തില്‍ ജയിച്ച് കയറിയ താരം തലയില്‍ ഒരു ഗ്ലാസ് പാലും വെച്ചാണ് ലോകത്തെ കൗതുകത്തിലാക്കിയത്. 

സ്വിമ്മിങ് പൂളിന്റെ ഒരറ്റത്ത് നിന്ന് മറ്റേതിലേക്ക് എത്തിയപ്പോഴും തലയില്‍ ബാലന്‍സ് ചെയ്ത് വെച്ചിരുന്ന ചോക്കലേറ്റ് മില്‍ക്ക് ഒരു തുള്ളി തുളുമ്പി പോയില്ല. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. 

തന്റെ കരിയറില്‍ ഏറ്റവും നന്നായി നീന്തിയത് ഇവിടെയാവണം എന്നാണ് ലെഡേകി വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചത്. ഗോട്ട് മില്‍ക്? പരസ്യത്തിന്റെ ഭാഗമായാണ് ലെഡ്കി ഈ പ്രകടനവുമായി എത്തിയത്. ട്വിറ്ററില്‍ 2.7 മില്യണിലധികം ആളുകള്‍ വീഡിയോ കണ്ടു. 

അഞ്ച് വട്ടം ഒളിംപിക്‌സില്‍ സ്വര്‍ണത്തില്‍ മുത്തമിട്ട താരമാണ് ലെഡേകി. 15 വട്ടം ലോക ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി ഈ നേട്ടം സ്വന്തമാക്കുന്ന ഒരേയൊരു വനിതാ നീന്തല്‍ താരവുമായി ലെഡേകി. കോവിഡ് കാലത്ത് ലോകം പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഈ സമയമാണ് കഠിനാധ്വാനവും സമര്‍പ്പണവും എത്രത്തോളം തുണയ്ക്കുമെന്ന് കാണിച്ച് ലെഡേകിയുടെ വീഡിയോ എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

SCROLL FOR NEXT