Sports

തല്ലുകൊള്ളിത്തരം തുടര്‍ന്ന് നെയ്മര്‍; നട്ട്‌മെഗ് ചെയ്തതിന് ടീമിലെ ജൂനിയര്‍ താരത്തെ വലിച്ച് താഴെയിട്ടു

ബ്രസീല്‍ ടീമിന്റെ കോപ്പ അമേരിക്കയ്ക്ക് വേണ്ടിയുള്ള പരിശീലനത്തിന് ഇടയിലാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

തുടരെ അച്ചടക്ക നടപടി നേരിട്ടിട്ടും ഗ്രൗണ്ടില്‍ വീണ്ടും മോശം പെരുമാറ്റവുമായി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. തന്റെ നട്ട്‌മെഗ് ചെയ്ത അണ്ടര്‍ 19 താരത്തെ ജേഴ്‌സിയില്‍ പിടിച്ച് വലിച്ച് താഴെയിട്ടാണ് നെയ്മര്‍ പ്രതികരിച്ചത്. 

ബ്രസീല്‍ ടീമിന്റെ കോപ്പ അമേരിക്കയ്ക്ക് വേണ്ടിയുള്ള പരിശീലനത്തിന് ഇടയിലാണ് സംഭവം. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെ താരത്തിനെതിരെ ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നു. നേരത്തെ, ചാമ്പ്യന്‍സ് ലീഗ് ഒഫീഷ്യലുകളെ പരിഹസിച്ചതിനും, ഗ്യാലറിയില്‍ നിന്ന ആരാധകനെ പ്രഹരിച്ചതിനും നെയ്മര്‍ക്കെതിരെ നടപടി വന്നിരുന്നു. 

തുടര്‍ച്ചയായി നെയ്മറുടെ ഭാഗത്ത് നിന്നുമുണ്ടായ അച്ചടക്ക ലംഘനങ്ങളും നെയ്മറെ ബ്രസീല്‍ ടീമിന്റെ നായക സ്ഥാനത്ത് നിന്നും മാറ്റുന്നതില്‍ സ്വാധീനം ചെലുത്തി. നായക സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ പരിക്ക് ഭീഷണിയുടെ സൂചനയും നെയ്മര്‍ നല്‍കിയിരുന്നു. എന്നാല്‍, പരിശീലനത്തിലേക്ക് നെയ്മര്‍ മടങ്ങിയെത്തിയതോടെ ആരാധകരുടെ ആ ആശങ്ക ഒഴിഞ്ഞു. 

ജൂണ്‍ 15ന് ബോളിവിയയ്‌ക്കെതിരെയാണ് ബ്രസീലിന്റെ കോപ്പ അമേരിക്കയിലെ ആദ്യ പോര്. അതിന് മുന്‍പ് സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ഖത്തറിനേയും, ഹോണ്ടുറാസിനേയും നേരിടും. ജൂണ്‍ ആറ്, പത്ത് എന്നീ തിയതികളിലാണ് സൗഹൃദ മത്സരങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി, കേരളത്തെ വനിത മുഖ്യമന്ത്രിക്കായി പാകപ്പെടുത്തുകയാണ് ലക്ഷ്യം; കെ സി വേണുഗോപാല്‍

നാലുപാടും പറന്നത് 19 സിക്‌സുകള്‍! ആദ്യ ജയത്തിനു ചെന്നൈ താണ്ടണം 251 റണ്‍സ്

കിറ്റ് വിവാദത്തില്‍ കഴമ്പില്ല, അതാണ് പൊലീസ് കേസെടുക്കാത്തത്: സുരേഷ് ഗോപി

ഹോര്‍മൂസ് തുറക്കണം, ഇറാന് നേരെ ട്രംപിന്റെ അസഭ്യവര്‍ഷം; തിങ്കളാഴ്ച നിര്‍ണായകമെന്നും മുന്നറിയിപ്പ്

SCROLL FOR NEXT