Sports

താടിക്കാരുടെ ഇടയില്‍ നിന്നും പുറത്തെത്തി, ഓസീസ് പരമ്പരയില്‍ പുതിയ ലുക്ക്‌

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് മുന്‍പ് പുതിയ ലുക്ക് പരീക്ഷിക്കുകയാണ് ധോനി ഇപ്പോള്‍

സമകാലിക മലയാളം ഡെസ്ക്

ധോനിയുടെ പല ഹെയര്‍സ്റ്റൈല്‍ പരീക്ഷണങ്ങളും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. നീട്ടിവളര്‍ത്തിയും, മൊഹാവ്ക് ചെയ്തും മൊട്ടയടിച്ചുമെല്ലാം ആ പരീക്ഷണങ്ങള്‍ മുന്നോട്ടു പോയി. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് മുന്‍പ് പുതിയ ലുക്ക് പരീക്ഷിക്കുകയാണ് ധോനി ഇപ്പോള്‍. 

ഹെയര്‍സ്‌റ്റൈലിസ്റ്റ് സപ്ന മോതി ഭവാനിയാണ് ധോനിയുടെ പുതിയ സ്റ്റൈല്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത്. ഇന്ത്യന്‍ ടീമിലെ താടിക്കാരുടെ ഇടയില്‍ നിന്നും ധോനി പുറത്തു വരുന്നു. താടി കളഞ്ഞ്, നരച്ച മുടിയെല്ലാം കറുപ്പിച്ചാണ് ധോനിയുടെ വരവ്. ലോക കപ്പ് മുന്നില്‍ കണ്ട് കളിയില്‍ ചെറുപ്പത്തിന്റെ ഊര്‍ജം കൊണ്ടുവന്ന താരം ലുക്കിലേക്കും ഇപ്പോഴത് കൊണ്ടുവരുന്നുവെന്ന് ചുരുക്കം. 

ഓസ്‌ട്രേലിയന്‍, കീവീസ് പര്യടനങ്ങളില്‍ വിമര്‍ശകരുടെ വായടപ്പിച്ചായിരുന്നു ധോനിയുടെ കളി. ഓസ്‌ട്രേലിയയില്‍ മൂന്ന് ഏകദിനങ്ങളില്‍ നിന്നും 193 റണ്‍സ് നേടിയ ധോനി മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും നേടിയാണ് അവിടെ നിന്നും മടങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT