Sports

തിരിച്ചടിക്കാന്‍ പഠിച്ചവരാണ് അവര്‍; കോഹ് ലിയെ വില്ലനാക്കുന്നതിനെതിരെ ഇതിഹാസ താരം

മുന്നില്‍ നിന്നും നയിക്കാന്‍ ഒരു വ്യക്തിയുള്ളപ്പോള്‍ അയാളെ പിന്തുടരുന്നവരെല്ലാം പിന്നിലേക്ക് മാറ്റപ്പെടും

Author : സമകാലിക മലയാളം ഡെസ്ക്

എങ്ങിനെ തിരിച്ചടിക്കണം എന്ന് പഠിച്ചവരാണ് അവര്‍. ഓസ്‌ട്രേലിയയില്‍ രണ്ട് ടെസ്റ്റ് പിന്നിടുമ്പോള്‍ കോഹ് ലിയെ വില്ലനായി ചിത്രീകരിക്കുന്നതിന് ഇടയിലാണ് ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം നല്‍കുന്ന വാക്കുകളുമായി ഇതിഹാസ താരം വിവിയൻ റിച്ചാര്‍ഡ്‌സ് എത്തുന്നത്. എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളിലും കണ്ട ഇന്ത്യയല്ല ഇതെന്നും അദ്ദേഹം പറയുന്നു. 

അന്നത്തെ ഇന്ത്യയെ പോലെയല്ല ഇതെങ്കിലും വിരാടിനെ പോലെ ചിലരുള്ളത് നേട്ടമാണ്. അവരുടെ അക്രമണോത്സുകത ഞാന്‍ ഇഷ്ടപ്പെടുന്നു. അവരിപ്പോള്‍ തിരിച്ചടിക്കുന്നതിനെ ഇഷ്ടപ്പെടുകയാണ്. ക്രിക്കറ്റ് എന്ന് പറഞ്ഞാല്‍ അതെല്ലാമാണ്. വിരാടിന്റെ നായകത്വം എനിക്കിഷ്ടമാണെന്നും റിച്ചാര്‍ഡ്‌സ് പറഞ്ഞു. 

ശക്തമായാണ് കോഹ് ലി മത്സരിക്കുന്നത്. ഫലം കോഹ് ലി പ്രതീക്ഷിക്കുന്നു. കോഹ് ലി കൂടുതല്‍ അഗ്രസീവാണെന്നാണ് ചിലര്‍ പറയുന്നത്. എനിക്കങ്ങിനെ തോന്നുന്നില്ല. മുന്നില്‍ നിന്നും നയിക്കാന്‍ ഒരു വ്യക്തിയുള്ളപ്പോള്‍ അയാളെ പിന്തുടരുന്നവരെല്ലാം പിന്നിലേക്ക് മാറ്റപ്പെടും. നിങ്ങള്‍ കാണുന്നത്  പോലെ, ലോക ക്രിക്കറ്റില്‍ തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളവരാണ് ഇന്ത്യന്‍ ടീം ഇപ്പോഴെന്നും വിന്‍ഡിസ് ഇതിഹാസ ബാറ്റ്‌സ്മാന്‍ പറയുന്നു. 

ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ഗോഡ്ഫാദര്‍ സുനില്‍ ഗാവസ്‌കറാണെന്നാണ് റിച്ചാര്‍ഡ്‌സന്റെ അഭിപ്രായം. അദ്ദേഹം ഇപ്പോള്‍ കളിക്കുന്നില്ലെങ്കില്‍ പോലും. ഗാവസ്‌കറിന്റെ നേട്ടങ്ങളെല്ലാം സച്ചിന്റെ പ്രഭയില്‍ മങ്ങി. ഇപ്പോള്‍ നമ്മള്‍ കാണുന്നത് കോഹ് ലിയേയും. ഇത്രയും കഴിവുറ്റ താരങ്ങളുള്ള ഇന്ത്യയ്ക്ക് അഭിമാനിക്കാം. 1970കളില്‍ ഇന്ത്യയില്‍ വരുമ്പോള്‍ മികച്ച സ്പിന്നര്‍മാരായിരുന്നു ഇന്ത്യയുടെ ആയുധം. എന്നാല്‍ ഇപ്പോള്‍ ഏറ്റവും മികച്ച പേസ് ആക്രമണ നിരയാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT