Sports

തുടയിലെ പാഡില്‍ ധോനി എഴുതി ഇടും കളിക്കേണ്ട വിധം; ഫിനിഷറാവാന്‍ ധോനി മെനഞ്ഞ തന്ത്രം വെളിപ്പെടുത്തി സഞ്ജയ് ബംഗാര്‍ 

എങ്ങനെയാണ് ധോനി മികച്ച ഫിനിഷറായി ഉയര്‍ന്നത് എന്ന് വെളിപ്പെടുത്തുകയാണ് സഞ്ജയ് ബംഗാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ പ്ലേഓഫ് കാണാതെ പുറത്തേക്ക് പോവുന്നതിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ ധോനിക്കെതിരെ വിമര്‍ശനങ്ങളാണ് നിറയുന്നത്. എന്നാല്‍ എങ്ങനെയാണ് ധോനി മികച്ച ഫിനിഷറായി ഉയര്‍ന്നത് എന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ മുന്‍ താരവും മുന്‍ ബാറ്റിങ് പരിശീലകനും ആയിരുന്ന സഞ്ജയ് ബംഗാര്‍. 

ബിഗ് ഹിറ്റ് കളിക്കാന്‍ താത്പര്യപ്പെടുന്ന പ്രകൃതമായിരുന്നു ധോനിയുടേത്. എന്നാല്‍ ബിഗ് ഹിറ്റുകള്‍ കളിക്കാന്‍ ഉള്ളിലുണ്ടാവുന്ന ത്വര ധോനി ഇല്ലാതെയാക്കി. തുടയിലെ പാഡില്‍ ധോനി എഴുതി ഇടുമായിരുന്നു, 1,2 ടിക്ക് ടിക്ക്, 4,6-ക്രോസ് ക്രോസ് എന്നിങ്ങനെ, ബംഗാര്‍ പറഞ്ഞു. 

ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ തുടയിലെ പാഡ് ധോനി നോക്കും. താന്‍ ബാറ്റ് ചെയ്ത് പോവേണ്ട പ്രക്രീയയെ കുറിച്ച് ഇവിടെ ധോനിക്ക് ധാരണ ലഭിക്കും. അങ്ങനെയാണ് ആ ഒന്നും രണ്ടും ഓടി ധോനി മികച്ച ഫിനിഷറായത്. ലോക ക്രിക്കറ്റിലെ ഭൂരിഭാഗം ഫിനിഷര്‍മാരും സിഗിംള്‍സിന്റേയും ഡബിള്‍സിന്റേയും പ്രാധാന്യം മനസിലാക്കിയവരാണ്. ബെവനെ നോക്കു, ധോനിയെ നോക്കൂ. ഇവര്‍ക്കിടയില്‍ സാമ്യമുണ്ട്. ഫോറും സിക്‌സും അല്ല. സിംഗിളുകളാണ് സഹായിക്കുക. ധോനി പിന്തുടരുന്ന രീതി അതാണ്...

ഐപിഎല്ലില്‍ ധോനിയുടെ മോശം ഫോമിനെ കുറിച്ചും ബംഗാര്‍ പ്രതികരിച്ചു. പ്രീ ഡെലിവറി മൂവ്‌മെന്റുകള്‍ ധോനിക്ക് നഷ്ടമാവുന്നു. അതുകൊണ്ടാണ് ഷോട്ട് ഉതിര്‍ക്കുന്നതില്‍ വൈകുന്നത്. 38-39 പ്രായത്തില്‍ എത്തുമ്പോള്‍ 140-145 വേഗത്തില്‍ എറയുന്ന ബൗളര്‍മാര്‍ക്കെതിരെ കൂടുതല്‍ നല്‍കാന്‍ സാധിക്കണമെന്നം ബംഗാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും