Sports

ദക്ഷിണാഫ്രിക്കയെ ഇന്നിങ്‌സ് തോല്‍വി തുറിച്ച് നോക്കുന്നു; ഇന്ത്യന്‍ ജയത്തിലേക്ക് രണ്ട് വിക്കറ്റ് ദൂരം

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് തോല്‍വിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് തോല്‍വിയിലേക്ക്. ഫോളോ ഓണ്‍ ചെയ്യപ്പെട്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയില്‍. രണ്ട് വിക്കറ്റുകള്‍ മാത്രം ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ അവര്‍ക്ക് ഇനിയും 203 റണ്‍സ് കൂടി വേണം. 

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സിന് ഡിക്ലയര്‍ ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 162 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ അവരെ ഫോളോ ഓണിന് വിടുകയായിരുന്നു. 335 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായാണ് ദക്ഷിണാഫ്രിക്ക ഫോളോ ഓണ്‍ ചെയ്തത്. 

ക്വിന്റണ്‍ ഡി കോക്ക് (അഞ്ച്), സുബയര്‍ ഹംസ (പൂജ്യം), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് (നാല്), ടെംബ ബവുമ (പൂജ്യം), ക്ലാസന്‍ (അഞ്ച്), ലിന്‍ഡെ (27), പിഡെറ്റ് (23), റബാഡ (12) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ 30 റണ്‍സുമായി ഡി ബ്രുയ്‌നും അഞ്ച് റണ്‍സുമായി നോര്‍ജെയുമാണ് ക്രീസില്‍. ഓപണര്‍ എല്‍ഹാല്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി. 

ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ജഡേജ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ആറ് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ സന്ദര്‍ശകര്‍ക്ക് ഇനിയും 309 റണ്‍സ് കൂടി വേണം. ഓപണര്‍ ഡീന്‍ എല്‍ഗര്‍ 16 റണ്‍സോടെ ക്രീസിലുണ്ട്. ക്ലാസനാണ് എല്‍ഗാറിന് കൂട്ടായി ക്രീസിലുള്ളത്. 

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 162 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷമി, ജഡേജ, ഷഹബാസ് നദീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സുബയര്‍ ഹംസ (62), ടെംബ ബവുമ (32), ജോര്‍ജ് ലിന്‍ഡെ (37) എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ അല്‍പ്പമെങ്കിലും പ്രതിരോധിക്കാനായത്.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും ഷഹബാസ് നദീമും ചേര്‍ന്നാണ് പ്രതിരോധത്തിലാക്കിയത്. ഇരുവരുടെയും പന്തുകള്‍ മനസിലാക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ കഷ്ടപ്പെട്ടു.

മൂന്നാം ദിനത്തിലെ തുടക്കത്തില്‍ തന്നെ ഉമേഷ് യാദവ് ദക്ഷിണാഫ്രിക്കന്‍ ഡുപ്ലെസിസിന്റെ (1) കുറ്റി തെറിപ്പിച്ചു. പിന്നാലെ ഹംസയും (62), ബവുമയും (32) ചേര്‍ന്ന് നാലാം വിക്കറ്റില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഹംസയെ ജഡേജ മടക്കിയപ്പോള്‍ ബവുമയെ നദീം പുറത്താക്കി. പിന്നാലെ ഹെന്റിക് ക്ലാസനും (6) പുറത്തായി.

ഡീന്‍ എല്‍ഗര്‍ (0), ഡി കോക്ക് (4), ഡെയ്ന്‍ പിഡെറ്റ് (4), കഗിസോ റബാഡ (0), ആന്റിച്ച് നോര്‍ഹെ (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

നേരത്തെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെയും സെഞ്ച്വറി സ്വന്തമാക്കിയ അജിന്‍ക്യ രഹാനെയുടെയും മികവില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 497 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. രോഹിത് 212 റണ്‍സും രഹാനെ 115 റണ്‍സുമെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'പുരുഷ ടീം ഇന്നുവരെ ചെയ്യാത്ത കാര്യം... ആ ഇതിഹാസങ്ങളാണ് വിത്തെറിഞ്ഞത്'

സീരിയല്‍ നടിക്ക് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചു, നിരന്തരം അശ്ലീല സന്ദേശങ്ങള്‍: മലയാളി യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍

'കോണ്‍ഗ്രസ് യുവരാജാവിന്റെ കല്യാണം നടക്കട്ടെ'; മോദിയെ പരിഹസിച്ച ഖാര്‍ഗെയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി റെഡില്‍

SCROLL FOR NEXT