Sports

ദശമൂലം ദാമു ഇനി ബംഗ്ലാദേശിലും വൈറലാവുമോ? പറഞ്ഞു മനസിലാക്കി കൊടുത്ത് സഞ്ജു

ട്രെന്‍ഡിങ് മാസ്‌കുകളുടെ കൂട്ടത്തിലൊന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ കൈകളിലേക്കും എത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാസ്‌ക് നിര്‍ബന്ധമാക്കിയതോടെ വ്യത്യസ്ത തരം മാസ്‌കുകളാണ് പുറത്തിറങ്ങുന്നത്. ട്രെന്‍ഡിങ് മാസ്‌കുകളുടെ കൂട്ടത്തിലൊന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ കൈകളിലേക്കും എത്തി. 

മലയാളികളുടെ ഏറെ പ്രിയപ്പെട്ട ദശമൂലം ദാമുവിന്റെ ഡയലോഗായ എന്തോ, എങ്ങനെ? എന്നെഴുതിയ മാസ്‌കുമായാണ് സഞ്ജു എത്തിയത്. മാസ്‌കിന്റെ കൗതുകത്തില്‍ സഞ്ജുവും ആരാധകരും നില്‍ക്കുമ്പോള്‍ ബംഗ്ലാദേശി ആരാധകന്റെ ചോദ്യമെത്തി...എന്താ ഇത്? 

മലയാളികള്‍ എന്നും ഇഷ്ടത്തോടെ എടുത്ത് കൈകാര്യം ചെയ്യുന്ന ദശമൂലം ദാമുവിന്റെ ഡയലോഗ് അങ്ങനെ സഞ്ജുവിന് ബംഗ്ലാദേശി ആരാധകന് പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടി വന്നു. നേരത്തെ കടല്‍ത്തിരത്ത് പറക്കുന്ന ഫോട്ടോയുമായും സഞ്ജു എത്തിയിരുന്നു. ഇതിനെ ഹനുമാനുമായും സൂപ്പര്‍ മാനായുമെല്ലാമാണ് ആരാധകര്‍ താരതമ്യപ്പെടുത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT