Sports

ദീദി നമ്പര്‍ 10, മമതാ ബാനര്‍ജിക്ക് ബാഴ്‌സലോണയുടെ ജഴ്‌സി സമ്മാനിച്ച് മെസി

കടുത്ത ഫുട്‌ബോള്‍ പ്രേമിയായ മമതാ ബാനര്‍ജി അണ്ടര്‍-17 ലോകകപ്പ് മനോഹരമായി നടത്തിയതിന് നേരത്തേ ലോക പ്രശംസ പിടിച്ചുപറ്റിയിരുന്നു. മോഹന്‍ ബഗാനുമായി സൗഹൃദമത്സരത്തിനെത്തിയ ബാഴ്‌സലോണ ലജന്‍ഡ് ടീമിന്റെ കൈവശമാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കൊത്ത : 'പ്രിയപ്പെട്ട സുഹൃത്തായ ദീദിക്ക് ആശംസകളോടെ മെസി' എന്ന കുറിപ്പോടെയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിക്ക് ബാഴ്‌സലോണയുടെ പത്താം നമ്പര്‍ കുപ്പായം കൈയ്യൊപ്പോടെ
സാക്ഷാല്‍ ലയണല്‍ മെസി സമ്മാനിച്ചത്. കടുത്ത ഫുട്‌ബോള്‍ പ്രേമിയായ മമതാ ബാനര്‍ജി അണ്ടര്‍-17 ലോകകപ്പ് മനോഹരമായി നടത്തിയതിന് നേരത്തേ ലോക പ്രശംസ പിടിച്ചുപറ്റിയിരുന്നു. മോഹന്‍ ബഗാനുമായി സൗഹൃദമത്സരത്തിനെത്തിയ ബാഴ്‌സലോണ ലജന്‍ഡ് ടീമിന്റെ കൈവശമാണ് മെസി സമ്മാനമയച്ചത്. 

ഫുട്‌ബോള്‍ ഇതാഹസമായ മറഡോണ, റൊമാരിയോ, റൊണാള്‍ഡീഞ്ഞോ തുടങ്ങിയവരിലൂടെയാണ് മുമ്പ് പത്താം നമ്പര്‍ കുപ്പായം പ്രശസ്തമായത്. മെസിയുടെ സ്‌നേഹോപഹാരത്തിലൂടെ പത്താം നമ്പര്‍ കുപ്പായം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ ശേഖരത്തിലും എത്തിയിരിക്കുകയാണ്. 

മെസിക്ക് കൊല്‍ക്കൊത്തയും കൊല്‍ക്കത്തയ്ക്ക് മെസിയും അപരിചിതരല്ലെന്ന് തന്നെ പറയാം. 2011 ല്‍ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയുമായി നടന്ന മത്സരത്തില്‍ പങ്കെടുക്കാനാണ് മെസി ആദ്യമായി കൊല്‍ക്കൊത്തയിലെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT