Sports

 ദേശീയ സ്കൂൾ അത്ലറ്റിക്സിൽ വീണ്ടും കേരളം; കിരീടം നിലനിർത്തിയത് ട്രാക്കിലെ താരങ്ങൾ

അഞ്ച് സ്വർണവും എ​ട്ടു​ വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 115 പോയന്റാണ് കേരളത്തിന്റെ സമ്പാദ്യം. 109 പോയന്റുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തും 103 പോയന്റുമായി ഹരിയാന മൂന്നാം സ്ഥാനത്തുമാണുള്ളത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 64ാമ​ത് ദേ​ശീ​യ ജൂ​നി​യ​ർ സ്കൂ​ൾ മീറ്റിൽ കേരളത്തിന് വീണ്ടും കിരീടം. അവസാന ദിവസമായ ഇന്നലെ ട്രാക്കിൽ നടത്തിയ മിന്നുന്ന പ്രകടനമാണ് കേരളത്തിന് തുടർച്ചയായ 20 ാം കിരീടം നേടിക്കൊടുത്തത്. അഞ്ച് സ്വർണവും എ​ട്ടു​ വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 115 പോയന്റാണ് കേരളത്തിന്റെ സമ്പാദ്യം. 109 പോയന്റുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തും 103 പോയന്റുമായി ഹരിയാന മൂന്നാം സ്ഥാനത്തുമാണുള്ളത്.

ആദ്യ ദിവസങ്ങളിലെ പ്രകടനം മോശമായതോടെ കിരീടം ഇക്കുറി കേരളം കൈവിടുമെന്ന തോന്നലുകൾ എല്ലാഭാ​ഗത്ത് നിന്നും ഉണ്ടായിരുന്നു. എന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ കേരളം തിരിച്ചു വരികയായിരുന്നു. ഇന്നലെ മാത്രം എട്ട് മെഡലുകളാണ് കേരളത്തിന്റെ കുട്ടികൾ നേടിയത്. എസ് എച്ച് തേവരയിലെ സാന്ദ്ര കേരളത്തിനായി മൂന്ന് മെഡലുകൾ നേടി. 75 പോയന്റാണ് പെൺകുട്ടികൾ മാത്രം മെഡൽപട്ടികയിലേക്ക് സംഭാവന ചെയ്തത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'