Sports

ധോണി ഇതിഹാസം, എങ്ങനെ കളിക്കണമെന്ന് അദ്ദേഹത്തിന് അറിയാം, ഒരുപാട് കളികള്‍ ജയിപ്പിച്ച താരമാണ് എന്ന് മറക്കരുത്: കോഹ്‌ലി 

പന്തുകള്‍ പാഴാക്കുന്നതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്നതിനിടെ, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എം എസ് ധോണിയെ പിന്തുണച്ച് നായകന്‍ വിരാട് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പന്തുകള്‍ പാഴാക്കുന്നതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്നതിനിടെ, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എം എസ് ധോണിയെ പിന്തുണച്ച് നായകന്‍ വിരാട് കോഹ്‌ലി. ധോണിയെ ഇതിഹാസമെന്നാണ് വിരാട് കോഹ് ലി വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും പ്രതികരണങ്ങളും ടീമിന് വിലമതിക്കാനാവാത്തതാണെന്നും കോഹ് ലി പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍, വെസ്റ്റ് ഇന്‍സീഡ് എന്നി ടീമുകള്‍ക്കെതിരെയുളള ധോണിയുടെ പ്രകടനത്തില്‍  വിമര്‍ശനം ഉയര്‍ന്നിരുന്നു. അനാവശ്യമായി പന്തുക്കള്‍ പാഴാക്കുന്നു എന്നതാണ് വിമര്‍ശനം. സ്‌ട്രൈക്ക് കൃത്യമായ ഇടവേളകളില്‍ മാറുന്നതില്‍ അദ്ദേഹം പരാജയപ്പെടുന്നു എന്നതാണ് വിമര്‍ശനങ്ങളുടെ രത്‌നച്ചുരുക്കം. ധോണിക്കെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കറും വി വി എസ് ലക്ഷ്മണും രംഗത്തുവന്നിരുന്നു. അതേസമയം ധോണിയെ പിന്തുണച്ച് സൗരവ് ഗാംഗുലി രംഗത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു.ഈ പശ്ചാത്തലത്തിലാണ് തന്റെ സഹപ്രവര്‍ത്തകനെ പിന്തുണച്ച് വിരാട് കോഹ് ലിയും മുന്നോട്ടുവന്നത്.

മധ്യഓവറുകളില്‍ എന്താണ് ചെയ്യേണ്ടത് എന്ന് ധോണിക്ക് അറിയാം. എന്നാല്‍ ഒരു ദിവസം പ്രകടനം മോശമായാല്‍ ധോണിയെ എല്ലാവരും വിമര്‍ശിക്കാന്‍ തുടങ്ങും. എന്നാല്‍ തങ്ങള്‍ അദ്ദേഹത്തൊടൊപ്പമാണെന്ന്് കോഹ് ലി പറഞ്ഞു. ഒരുപാട് കളികളില്‍ അദ്ദേഹം ടീമിന് വിജയം നേടി കൊടുത്തിട്ടുണ്ടെന്നും കോഹ് ലി ഓര്‍മ്മിപ്പിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെ 125 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു കോഹ് ലി.

വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടക്കം മോശമായിരുന്നുവെങ്കിലും അവസാന ഓവറുകളില്‍ ധോണി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. 61 പന്തില്‍ 56 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ അവസാന ഓവറില്‍ അദ്ദേഹം നേടിയ 16 റണ്‍സ് ടീമിന് വലിയ മുതല്‍ക്കൂട്ടായി.

പത്തിരുപത് റണ്‍സ് ആവശ്യമുളളപ്പോള്‍ ടീമിന് ധോണിയെ പോലുളള ഒരു താരമുണ്ടെന്നതാണ് ഏറ്റവും വലിയ കരുത്ത്. ഈ റണ്‍സ് എങ്ങനെ നേടാന്‍ കഴിയുമെന്ന് അദ്ദേഹത്തിന് അറിയാം. ധോണിയുടെ അനുഭവസമ്പത്ത് 10 ല്‍ എട്ടുതവണയും ഗുണം ചെയ്തിട്ടുണ്ട്. 260 ലധികം റണ്‍സ് നേടിയാല്‍ വെസ്റ്റ് ഇന്‍ഡീസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ടീമിന് ആത്മവിശ്വാസം നല്‍കി.

മികച്ച ചുരുക്കം കളിക്കാരില്‍ ഒരാളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ധോണി ഇതിഹാസമാണെന്നും കോഹ് ലി പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ അവസാന ഓവറുകളില്‍ ധോണിക്ക് കൂട്ടായി നിന്ന് പോരാടിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ അഭിനന്ദിക്കാനും കോഹ് ലി മറന്നില്ല. 38 പന്തില്‍ 46 റണ്‍സാണ് ഹാര്‍ദിക് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ കൂട്ടിച്ചേര്‍ത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

ആസിഫിനും മേലെ, മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന അപ്പു പിള്ള; വിജയരാഘവനെ തഴഞ്ഞതെന്തിന്?; സൗബിനും സിദ്ധാര്‍ത്ഥും ചെയ്തത് താങ്ങാനാവാത്ത വേഷമെന്ന് ജൂറി

SCROLL FOR NEXT