Sports

ധോണിയും കോഹ്‌ലിയും അഫ്രീദിയും സം​ഗക്കാരയും 'ഏഷ്യ'ക്ക് വേണ്ടി രം​ഗത്ത്; കാരണക്കാരൻ ബ്രാവോ 

ക്രിക്കറ്റ് കളത്തിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം പുറത്തെടുക്കാറുള്ള താരമാണ് മുൻ വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ

സമകാലിക മലയാളം ഡെസ്ക്

സെന്‍റ് ലൂയിസ്: ക്രിക്കറ്റ് കളത്തിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം പുറത്തെടുക്കാറുള്ള താരമാണ് മുൻ വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ. കളത്തിന് പുറത്തും വിവിധ മേഖലകളിൽ താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റിന്‍റെ ഇടവേളകളില്‍ സംഗീതവും നൃത്തച്ചുവടുകളുമായി ബ്രാവോ ആല്‍ബങ്ങള്‍ പുറത്തിറക്കാറുണ്ട്. ബ്രാവോ മുന്‍പ് പുറത്തിറക്കിയ 'ചാമ്പ്യന്‍ സോങ്' വലിയ തരംഗമായിരുന്നു.

ഏഷ്യന്‍ താരങ്ങള്‍ക്കുള്ള ആദരമായി പുറത്തിറക്കിയ 'ഏഷ്യ' ആണ് വിന്‍ഡീസ് ഓള്‍റൗണ്ടറുടെ ഏറ്റവും പുതിയ ഗാനം. ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ സൂപ്പര്‍ താരങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി, ശ്രീലങ്കന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ കുമാര്‍ സംഗക്കാര, മഹേല ജയവർധനെ എന്നിവരെല്ലാം ഏഷ്യയിലുണ്ട്. ഷാഹിദ് അഫ്രിദി ഈ ആല്‍ബം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന്  ബ്രാവോ വിരമിച്ചിരുന്നു. വെസ്റ്റിന്‍ഡീസിനായി 40 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT