Sports

ധോനി വിരമിച്ചു? സര്‍ഫ്രാസ് അഹ്മദിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളി ഭാര്യ

32 വയസ് മാത്രമേ സര്‍ഫ്രാസിനായിട്ടുള്ളു. ധോനിക്ക് എത്ര വയസായി? ധോനി വിരമിച്ചുവോ?

Author : സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ടെസ്റ്റ്, ട്വന്റി20 നായക സ്ഥാനങ്ങളില്‍ നിന്ന് സര്‍ഫ്രാസ് അഹ്മദിനെ മാറ്റി ഞെട്ടിക്കുകയായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ്. നായക സ്ഥാനം തെറിച്ചതിന് പിന്നാലെ സര്‍ഫ്രാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹവും ശക്തിപ്പെട്ടിരുന്നു. എന്നാല്‍ ഈ വിരമിക്കല്‍ അഭ്യൂഹങ്ങളെ തള്ളുകയാണ് സര്‍ഫ്രാസിന്റെ ഭാര്യ.

ക്രിക്കറ്റില്‍ നിന്നും ഇപ്പോള്‍ വിരമിക്കേണ്ട കാര്യം സര്‍ഫ്രാസിന് ഇല്ലെന്നാണ് ഭാര്യ കുഷ്ബത് സര്‍ഫ്രാസ് പറയുന്നത്. 32 വയസ് മാത്രമേ സര്‍ഫ്രാസിനായിട്ടുള്ളു. ധോനിക്ക് എത്ര വയസായി? ധോനി വിരമിച്ചുവോ?  എന്റെ ഭര്‍ത്താവ് കളിയിലേക്ക് ശക്തമായി തിരിച്ചു വരും. പോരാളിയാണ് അദ്ദേഹം,തിരിച്ചു വരും എന്നും സര്‍ഫ്രാസിന്റെ ഭാര്യ പറയുന്നു.

നായക സ്ഥാനത്ത് നിന്നും മാറ്റുന്നതിന് മൂന്ന് ദിവസം മുന്‍പ് തന്നെ ഞങ്ങള്‍ക്കത് അറിയാമായിരുന്നു. ഇപ്പോഴത്തെ സംഭവങ്ങളില്‍ ഞാനോ എന്റെ ഭര്‍ത്താവോ നിരാശനല്ല. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനമാണ് ഇത്. ഞങ്ങള്‍ അതിനെ ബഹുമാനിക്കുന്നു. എന്നാല്‍, സര്‍ഫ്രാസിന്റെ വഴികള്‍ അടയുകയല്ല ഇവിടെ. ബാധ്യതകള്‍ ഇല്ലാതെ ഇനി സര്‍ഫ്രാസിന് കളിക്കാനാവും എന്നും കുഷ്ബത് സര്‍ഫ്രാസ് പറഞ്ഞു.

സര്‍ഫ്രാസിന്റെ നായകത്വത്തിന് കീഴില്‍ മികച്ച തുടക്കമായിരുന്നു പാകിസ്ഥാന് ലഭിച്ചത്. ആദ്യമായി പാകിസ്ഥാനെ ചാമ്പ്യന്‍സ് ട്രോഫി ജയത്തിലേക്കും, ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാമതേക്കും ടീമിനെ സര്‍ഫ്രാസ് എത്തിച്ചു. എന്നാല്‍, ലോകകപ്പിന് മുന്‍പും, ലോകകപ്പിലും വലിയ നിരാശയാണ് സര്‍ഫ്രാസ് ആരാധകര്‍ക്ക് നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്