Sports

ധോനിക്ക് ദേഷ്യം വരാറുണ്ട്, പുറത്ത് കാണിക്കില്ല; റെയ്‌നയെ ശാസിച്ചത് ചൂണ്ടി ആര്‍ പി സിങ്

കളിക്കളത്തില്‍ വെച്ച് ധോനി ദേഷ്യപ്പെടാന്‍ ഇടയായ ഒരു സംഭവവും ആര്‍ പി സിങ് പറയുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സമ്മര്‍ദ ഘട്ടങ്ങളിലും കൂളായി നില്‍ക്കുന്ന ധോനിയെയാണ് കളിക്കളത്തില്‍ കൂടുതലും നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ധോനിയും ദേഷ്യപ്പെടാറുണ്ട് എന്നാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ആര്‍ പി സിങ് പറയുന്നത്. 

കളിക്കളത്തില്‍ വെച്ച് ധോനി ദേഷ്യപ്പെടാന്‍ ഇടയായ ഒരു സംഭവവും ആര്‍ പി സിങ് പറയുന്നു. റെയ്‌നക്കെതിരെയായിരുന്നു ഇത്. ലങ്കന്‍ പര്യടനത്തിന്റെ സമയത്ത് കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന റെയ്‌ന മുന്‍പിലേക്ക് കയറി വന്നു. ഏതാനും ഡെലിവറി മുന്‍പ് റെയ്‌നയ്ക്ക് പന്ത് നഷ്ടമായിരുന്നു. ഇതോടെ മുന്‍പിലേക്ക് കയറി വരരുതെന്ന് റെയ്‌നയോട് ധോനി നിര്‍ദേശിച്ചു. റെയ്‌നയോട് അത് ധോനി തറപ്പിച്ച് പറഞ്ഞു...

ദേഷ്യത്തില്‍ സംസാരിച്ചില്ലെങ്കിലും ബഹളമുണ്ടാക്കിയില്ലെങ്കിലും, ധോനിക്ക് ദേഷ്യം വരാറുണ്ട്, ആര്‍ പി സിങ് പറഞ്ഞു. ദേവ്ദര്‍ ട്രോഫിയില്‍ വെച്ചാണ് ധോനിയെ ഞാന്‍ ആദ്യം കാണുന്നത്. ഉള്‍വലിഞ്ഞ വ്യക്തിയാണ് ധോനി. ഏതാനും ആളുകള്‍ക്ക് ഉള്ളില്‍ ധോനി ഒതുങ്ങി നില്‍ക്കും...

ക്വാറന്റൈന്‍ സമയം ധോനിക്ക് ഇഷ്ടമാണ്. വീട്ടില്‍ ഒതുങ്ങേണ്ടി വന്നത് ധോനിയെ ഒരു തരത്തിലും ബാധിച്ചിട്ടുണ്ടാവില്ല. വീടിനുള്ളില്‍ കഴിയാനാണ് ധോനിക്ക് ഇഷ്ടം. തന്റെ ലോകത്ത് കഴിയാന്‍. വീഡിയോ ഗെയിംസ് കളിക്കാനും മറ്റും...അന്തര്‍മുഖനായിരുന്നു ധോനി. ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടാവുന്നതില്‍ ധോനി വിശ്വസിച്ചിരുന്നില്ലെന്നും ആര്‍ പി സിങ് പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT