Sports

ധോനിക്ക് പകരമല്ല സഞ്ജു, അങ്ങിനെ പറഞ്ഞിട്ടുമില്ല;  ഫാന്‍സിന്റെ പൊങ്കാലയ്ക്ക് പിന്നാലെ ഗംഭീറിന്റെ വിശദീകരണം

നിലവില്‍, ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു എന്ന ഗംഭീറിന്റെ വാക്കുകള്‍ ധോനി ഫാന്‍സിനെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ അഭിനന്ദിച്ചെത്തി ധോനി ഫാന്‍സിന്റെ പൊങ്കാല ഏറ്റുവാങ്ങുകയായിരുന്നു ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. നിലവില്‍, ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു എന്ന ഗംഭീറിന്റെ വാക്കുകള്‍ ധോനി ഫാന്‍സിനെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ അതില്‍ വിശദീകരണം നല്‍കുകയാണ് ഗംഭീര്‍. 

ലോക കപ്പില്‍ ബാറ്റിങ് ഓര്‍ഡറിലെ നാലാം സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കണം എന്നാണ് പറഞ്ഞത്. അത് ധോനിക്ക് പകരമല്ല. ധോനി അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യുവാന്‍ ഉണ്ടാവും എന്ന് ഉറപ്പാണ് എന്നും ഗംഭീര്‍ പറയുന്നു. ഐപിഎല്ലില്‍ കമന്ററി പറയുന്നതിന് ഇടയിലായിരുന്നു ഗംഭീറിന്റെ വിശദീകരണം. 

നിലവില്‍ ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു എന്ന് ഗംഭീര്‍ പറഞ്ഞത് ധോനിയോടുള്ള വിരോധം മൂലമാണെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. നിങ്ങള്‍ക്ക് ധോനിയോട് പണ്ടേ അസൂയയാണെന്ന് അറിയാം എന്നുള്‍പ്പെടെ പറഞ്ഞായിരുന്നു ഗംഭീറിന് നേര്‍ക്കുള്ള ധോനി ഫാന്‍സിന്റെ പൊങ്കാല. വണ്‍ മാച്ച് പ്ലേയര്‍ മാത്രമാണ് സഞ്ജു എന്ന് പറഞ്ഞ് സഞ്ജുവിനെതിരേയും ധോനി ഫാന്‍സ് അധിക്ഷേപം നടത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT