നാരായണ്‍ ജഗദീശന്‍, എംഎസ് ധോനി/ഫോട്ടോ: ട്വിറ്റര്‍ 
Sports

ധോനിയുടെ പകരക്കാരന്‍ നാരായണ്‍ ജഗദീശന്‍? സൂചന നല്‍കി ചെന്നൈ സൂപ്പര്‍ കിങ്‌സ് 

എംഎസ് ധോനിയുടെ പകരക്കാരനായി വിക്കറ്റിന് പിന്നില്‍ ചെന്നൈ പരിഗണിക്കുന്നത് നാരായണ്‍ ജഗദീഷനെയെന്ന് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: എംഎസ് ധോനിയുടെ പകരക്കാരനായി വിക്കറ്റിന് പിന്നില്‍ ചെന്നൈ പരിഗണിക്കുന്നത് നാരായണ്‍ ജഗദീഷനെയെന്ന് സൂചന. ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസിക്കൊപ്പം ഗ്ലൗസ് അണിഞ്ഞ് നില്‍ക്കുന്ന ജഗദീഷന്റെ ഫോട്ടോ ചെന്നൈ സൂപ്പര്‍ കിങ്‌സ് പങ്കുവെച്ചതോടെയാണ് അഭ്യൂഹം ശക്തമാവുന്നത്. 

ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ നിലവില്‍ ധോനി ആയതിനാല്‍ വേണ്ട അവസരം ടീമില്‍ ഇപ്പോള്‍ ജഗദീഷന് ലഭിക്കുന്നില്ല. 2020ല്‍ ചെന്നൈക്ക് വേണ്ടി അരങ്ങേറിയ ജഗദീഷന്‍ 5 മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. അതില്‍ നിന്ന് നേടിയത് 33 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 33.

ടി20 ക്രിക്കറ്റില്‍ 702 റണ്‍സ് ആണ് ജഗദീഷന്‍ ഇതുവരെ നേടിയത്. സ്‌ട്രൈക്ക്‌റേറ്റ് 125.35. ബാറ്റിങ് ശരാശരി 35.10. നാല് അര്‍ധ ശതകവും ഇവിടെ ജഗദീഷന്റെ പേരിലുണ്ട്. ഈ സീസണോടെ ധോനി ഐപിഎല്ലിനോട് വിടപറയും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 

എന്നാല്‍ ഇത് ധോനിയുടെ അവസാന സീസണ്‍ ആണെന്ന് വിശ്വസിക്കുന്നില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞിരുന്നു. ധോനിയുടെ പകരക്കാരനെ ഇപ്പോള്‍ ഫ്രാഞ്ചൈസി തേടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT