Sports

നടക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മറഡോണ? ശസ്ത്രക്രീയ വേണമെന്ന് ഡോക്ടര്‍മാര്‍

രണ്ട് കാല്‍മുട്ടിലും തേയ്മാനും രൂക്ഷമാണ്. ഇവിടെ തരുണാസ്ഥിയില്ല. എല്ലുകള്‍ പരസ്പരം കൂട്ടിമുട്ടുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ ശസ്ത്രക്രീയയ്ക്ക് വിധേയമാക്കണം എന്ന് ഡോക്ടര്‍മാര്‍. കാല്‍മുട്ടിലെ തേയ്മാനത്തെ തുടര്‍ന്നാണ് മറഡോണയോട് അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ ശസ്ത്രക്രീയയ്ക്ക് വിധേയമാവാന്‍ നിര്‍ദേശിച്ചിരിക്കുന്ന്. 

രണ്ട് കാല്‍മുട്ടിലും തേയ്മാനും രൂക്ഷമാണ്. ഇവിടെ തരുണാസ്ഥിയില്ല. എല്ലുകള്‍ പരസ്പരം കൂട്ടിമുട്ടുകയാണ്. ലോക കപ്പിന് മുന്‍പ് ഞങ്ങള്‍ അദ്ദേഹത്തെ ചികിത്സിച്ചിരുന്നു. അതിലൂടെ റഷ്യയില്‍ ലോക കപ്പ് ആസ്വദിക്കുന്നതിന് അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ട് നേരിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ശസ്ത്രക്രീയ കൂടിയേ തീരുവെന്ന് മറഡോണയുടെ ഡോക്ടര്‍ ജര്‍മന്‍ ഒച്ചോവ പറയുന്നു. 

മറഡോണ നടക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. മറഡോണ പരിശീലിപ്പിക്കുന്ന മെക്‌സിക്കന്‍ സെക്കന്‍ഡ് ഡിവിഷന്‍ ക്ലബിന് പരിശീലിപ്പിക്കുന്നതിനിടെ നടക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന മറഡോണയുടെ വീഡിയോയായിരുന്നു പുറത്തു വന്നത്. 

മറഡോണയ്ക്ക് നടക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ അല്ല കാര്യങ്ങള്‍. ശാസ്ത്ര സാങ്കേതിക വിദ്യയുടെ മുന്നേറ്റം പ്രയോജനപ്പെടുത്തി മറഡോണയ്ക്ക് ഇപ്പോഴുണ്ടായിരിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സാധിക്കും. കാല്‍മുട്ടിലെ ശസ്ത്രക്രീയയാണ് മുന്നിലുള്ള വഴിയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം