Sports

നടാഷയ്ക്കൊപ്പം ഹോളി ആഘോഷിച്ച് ഹർദിക് പാണ്ഡ്യ; ആശംസകളുമായി ആരാധകർ

നടാഷയ്ക്കൊപ്പം ഹോളി ആഘോഷിച്ച് ഹർദിക് പാണ്ഡ്യ; ആശംസകളുമായി ആരാധകർ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഹോളി ആശംസകളുമായി സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ, നായകൻ വിരാട് കോഹ്‌ലി, ഹർഭജൻ സിങ് തുടങ്ങി നിരവധി താരങ്ങൾ ആശംസകളുമായി രം​ഗത്തെത്തി. 

ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ പ്രതിശ്രുത വധു നടാഷ സ്റ്റാന്‍കോവിക്കിനൊപ്പമാണ് ഹോളി ആഘോഷിച്ചത്. ആരാധകര്‍ക്ക് ഹോളി ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയിൽ ഹാര്‍ദിക് ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു. ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്. 

സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യക്കും ഭാര്യയ്ക്കും അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രവും ഹാര്‍ദിക് പോസ്റ്റ് ചെയ്തു. ഈ ചിത്രങ്ങള്‍ക്ക് താഴെയാണ് ഹാര്‍ദികിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകർ കമന്റിട്ടത്. 

പരിക്കിനെ തുടര്‍ന്ന് അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ കളിക്കാനൊരുങ്ങുകയാണ് ഹാര്‍ദിക്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക് ഇടം നേടിയിട്ടുണ്ട്. ഈ അടുത്തു നടന്ന ഡിവൈ പാട്ടീല്‍ ട്വന്റി20 കപ്പില്‍ ഹാര്‍ദിക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ട് തവണ വെടിക്കെട്ട് സെഞ്ച്വറികൾ അടിച്ചെടുത്താണ് താരം ഫോം പ്രകടിപ്പിച്ചത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT