Sports

നമ്മളെല്ലാം വൃത്തിയില്ലാത്ത ഫീല്‍ഡര്‍മാര്‍, രവീന്ദ്ര ജഡേജ അങ്ങനെയല്ല; റെയ്‌നയോട് ജോണ്ടി റോഡ്‌സ്

ഫീല്‍ഡ് ചെയ്യുമ്പോള്‍ മുകളിലൂടെ ത്രോ ചെയ്യണം എന്നാണ് ഞാന്‍ എപ്പോഴും പറയുന്നത്. പക്ഷേ ജഡേജ സൈഡ് ആം ത്രോയാണ് ചെയ്യുക

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പ്രശംസ കൊണ്ട് മൂടി സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം ജോണ്ടി റോഡ്‌സ്. ഓസ്‌ട്രേലിയന്‍ മുന്‍ താരം മൈക്കല്‍ ബെവനെ പോലെയാണ് ജഡേജയെ തനിക്ക് തോന്നാറുള്ളതെന്നും ജോണ്ടി റോഡ്‌സ് പറയുന്നു. 

ഫീല്‍ഡ് ചെയ്യുമ്പോള്‍ മുകളിലൂടെ ത്രോ ചെയ്യണം എന്നാണ് ഞാന്‍ എപ്പോഴും പറയുന്നത്. പക്ഷേ ജഡേജ സൈഡ് ആം ത്രോയാണ് ചെയ്യുക. എന്നിട്ടും ജഡേജയുടെ ത്രോ മിസാവുന്നില്ല. മൈക്കല്‍ ബെവനെ പോലെയാണ് ജഡേജ. അത്രയും വേഗമുണ്ട് ജഡേജയ്ക്ക്, സുരേഷ് റെയ്‌നയ്ക്ക് ഒപ്പമുള്ള ഇന്‍സ്റ്റാ ലൈവില്‍ ജോണ്ടി റോഡ്‌സ് പറഞ്ഞു. 

ഞാനും നിങ്ങളുമെല്ലാം വൃത്തിയില്ലാത്ത ഫീല്‍ഡര്‍മാരാണ്. ഗ്രൗണ്ടില്‍ ഇടയ്ക്കിടെ വീണ് ഡ്രസ് വൃത്തികേടാവുകയും, പെട്ടെന്ന് എഴുന്നേറ്റ് കളി തുടരുന്നവരുമാണ് നമ്മള്‍ രണ്ട് പേരും. എന്നാല്‍ ജഡേജ ഡൈവ് ചെയ്യുന്നതോ, സ്ലൈഡ് ചെയ്യുന്നതോ നമുക്ക് അധികം കാണാനാവില്ല. അത്രയും വേഗത ജഡേജയ്ക്കുണ്ട്. അതുകൊണ്ട് ഡൈവ് ചെയ്യേണ്ട ആവശ്യം ജഡേജയ്ക്ക് വരാറില്ല, അദ്ദേഹം പറയുന്നു. 

ഡിവില്ലിയേഴ്‌സിന്റെ ഫീല്‍ഡിങ് കാണാനുള്ള താത്പര്യത്തെ കുറിച്ചും ജോണ്ടി റോഡ്‌സ് പറയുന്നു. ഞാന്‍ ഇഷ്ടപ്പെടുന്നതും കാണാന്‍ ആഗ്രഹിക്കുന്നതും ഡിവില്ലിയേഴ്‌സിന്റെ ഫീല്‍ഡിങ്ങാണ്. ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലും മികച്ച ഫീല്‍ഡറാണെന്ന് റോഡ്‌സ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന് നിര്‍ണായകം; അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഇന്ന് വിധി; കേസെടുത്ത് ഇഡിയും

എസിയോ വലിയ വീടോ ഉണ്ടെങ്കില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്

ഡല്‍ഹി പൊലീസ് മർദ്ദനം: ആതിരയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം: ആര്‍ ശ്രീലേഖയ്‌ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം