Sports

നല്ല ദേഷ്യത്തിലായിരുന്നു ഞാന്‍ അപ്പോള്‍; സൂപ്പര്‍ ഓവറിനെക്കുറിച്ച് ഗെയ്ല്‍

മായങ്ക് അഗർവാളുമായുള്ള വീഡിയോ ഷോയിലാണ് ​ഗെയ്ല്‍ മനസ്സ് തുറന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ ഇന്ത്യൻസിനെതിരായ മത്സരം സൂപ്പർ ഓവറിലേക്ക് കടന്നപ്പോൾ തനിക്ക് സമ്മർദമുണ്ടായിരുന്നില്ലെന്ന് ക്രിസ് ഗെയിൽ. ആ ഘട്ടത്തിൽ ദേഷ്യമുണ്ടായിരുന്നെന്നും താൻ അസ്വസ്ഥനായിരുന്നെന്നും ഗെയ്ല്‍ തുറന്നുപറഞ്ഞു. ഈ സ്ഥിതിയിൽ ടീമെത്തിയല്ലോ എന്നാലോചിച്ചായിരുന്നു തന്റെ ദുഃഖമെന്ന് താരം പറഞ്ഞു. മായങ്ക് അഗർവാളുമായുള്ള വീഡിയോ ഷോയിലാണ് ​ഗെയ്ല്‍ മനസ്സ് തുറന്നത്. 

"നേരത്തെ തന്നെ ജയിക്കാവുന്ന മത്സരമായിരുന്നു. എനിക്ക് യാതൊരു സമ്മർദമോ, ചാഞ്ചാട്ടമോ ഇല്ലായിരുന്നു. ശരിക്കും പറഞ്ഞാൽ എനിക്ക് ദേഷ്യമാണ് വന്നത്. വളരെ വിഷമത്തിലും നിരാശയിലുമായിരുന്നു ഞാൻ. ഈ സ്ഥിതിയിൽ ടീമെത്തിയല്ലോ എന്നാലോചിച്ചായിരുന്നു വിഷമം. പക്ഷേ ഇത് ക്രിക്കറാണ്. ഇത്തരം കാര്യങ്ങളൊക്കെ അതിൽ നടക്കുന്നതാണ്",  ഗെയ്ൽ പറഞ്ഞു.

ടീമിന്റെ ജയത്തിന് കാരണം മുഹമ്മദ് ഷമിയാണെന്നും ​ഗെയ്ല്‍ അഭിപ്രായപ്പെട്ടു. "ഞാൻ ഷമിയുടെ പന്ത് നെറ്റ്‌സിൽ കളിച്ചതാണ്. ആ യോർക്കറുകൾ ഗംഭീരമായി തന്നെ എറിയാൻ ഷമിക്ക് സാധിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അത് കൃത്യമായി തന്നെ ഷമി ഉപയോഗിച്ചു. രോഹിത്തിനും ഡികോക്കിനുമെതിരെ ആറ് റൺസ് എറിഞ്ഞ് പിടിക്കുക എന്നത് ഗംഭീരമായ കാര്യമാണ്. കിടിലൻ ബൗളിംഗായിരുന്നു ഷമി കാഴ്ച്ചവെച്ചത്". മത്സരത്തിൽ പഞ്ചാബിനെ വിജയിപ്പിച്ചത് ആ ഓവർ ആണെന്നും ഗെയ്ൽ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി