Sports

നാട് പ്രളയത്തില്‍ മുങ്ങുമ്പോള്‍ നിശ്ചയദാര്‍ഡ്യത്തിന്റെ കരുത്തുമായി കുതിപ്പ്; ഒരു മാസത്തിനിടയിലെ അഞ്ചാം സ്വര്‍ണത്തില്‍ മുത്തമിട്ട് ഹിമ

52.09 സെക്കന്റിലാണ് ഹിമ ദാസ് ഈ മാസത്തിനിടയിലെ അഞ്ചാം സ്വര്‍ണത്തിലേക്ക് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സ്വന്തം നാടിനെ പ്രളയം മുക്കുമ്പോള്‍ നിശ്ചയദാര്‍ഡ്യത്തിന്റെ കരുത്തുമായി ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുകയാണ് ധിംഗ് എക്‌സ്പ്ര്‌സ്. ചെക്ക് റിപ്പബ്ലിക്കില്‍ 400 മീറ്ററിലും കുതിച്ചെത്തിയത് സ്വര്‍ണത്തിലേക്ക്. ഒരു മാസത്തിന് ഇടയിലെ അഞ്ചാമത്തെ സ്വര്‍ണത്തില്‍ മുത്തമിട്ട് നോക്കാതെ വിട്ട എല്ലാ കണ്ണുകളേയും തന്നിലേക്ക് എത്തിക്കുകയാണ് ഹിമ ദാസ്. 

52.09 സെക്കന്റിലാണ് ഹിമ ദാസ് ഈ മാസത്തിനിടയിലെ അഞ്ചാം സ്വര്‍ണത്തിലേക്ക് എത്തിയത്. സീസണിലെ ഹിമയുടെ മികച്ച സമയമാണിത്. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ കുറിച്ച 50.79 സെക്കന്‍ഡ്‌സാണ് ഹിമയുടെ മികച്ച സമയം. 

തബോര്‍ അത്‌ലറ്റിക് മീറ്റില്‍ കഴിഞ്ഞ ബുധനാഴ്ച ഹിമ 200 മീറ്ററില്‍ സ്വര്‍ണം കുറിച്ചിരുന്നു. തബോര്‍ അത്‌ലറ്റിക് മീറ്റിന് മുന്‍പ്, ക്ലാഡോ അത്‌ലറ്റിക് മീറ്റ്, കന്റോ അത്‌ലറ്റിക്‌സ് മീറ്റ്, പോസ്‌നാന്‍ അത്‌ലറ്റിക്‌സ് ഗ്രാന്‍ഡ് പ്രിക്‌സ് എന്നിവയിലും ഓടി ഹിമ സ്വര്‍ണവുമായാണ് മടങ്ങിയത്. 

തബോര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ 23.25 സെക്കന്‍ഡിലാണ് ഹിമ സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്. മറ്റൊരു ഇന്ത്യന്‍ താരമായ വികെ വിസ്മയ 23.43 സെക്കന്‍ഡ് ഓടിയെത്തി ഇവിടെ സ്വര്‍ണം നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം