Sports

തോറ്റിട്ടും ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ; കോഹ്‌ലിയുടെ സ്ഥാനത്തിനും മാറ്റമില്ല 

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യക്ക് അല്‍പ്പം ആശ്വാസം

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യക്ക് അല്‍പ്പം ആശ്വാസം. ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫോമില്ലാതെ ഉഴലുന്ന വിരാട് കോഹ്‌ലിക്കും ആശ്വസിക്കാനുള്ള വകയുണ്ട്. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങിലെ രണ്ടാം സ്ഥാനം കോഹ്‌ലിയും നിലനിര്‍ത്തി. 

116 റേറ്റിങ് പോയിന്റുകളുമായാണ് ഇന്ത്യ ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. ആറ് പോയിന്റ് വ്യത്യാസത്തില്‍ ന്യൂസിലന്‍ഡ് 110 പോയിന്റുകളുമായി രണ്ടാം സ്ഥാനത്ത്. 108 പോയിന്റുമായി ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. 

ദിവസങ്ങള്‍ക്ക് മുന്‍പാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് കോഹ്‌ലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാം റാങ്കിലേക്ക് കയറിയത്. അന്ന് രണ്ടാം സ്ഥാനത്തേക്കിറങ്ങിയ കോഹ്‌ലിക്ക് ഇത്തവണ മാറ്റമുണ്ടായില്ല. ന്യൂസിലന്‍ഡിനെതിരെ നാലിന്നിങ്‌സുകളില്‍ നിന്നായി കോഹ്‌ലി നേടിയത് കേവലം 38 റണ്‍സ് മാത്രം. സമീപ കാലത്തൊന്നും ഇത്രയും മോശം പ്രകടനം കോഹ്‌ലി പുറത്തെടുത്തിട്ടില്ല. 

ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ യുവ താരം പൃഥ്വി ഷാ റാങ്കിങില്‍ നേട്ടമുണ്ടാക്കി. ഒറ്റയടിക്ക് 17 സ്ഥാനങ്ങളാണ് പൃഥ്വി കയറിയത്. 76ാം റാങ്കിലാണ് പൃഥ്വി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT