Sports

നാലാം ട്വന്റി20 ഇന്ന്; പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ, ശ്രദ്ധ സഞ്ജുവിലും പന്തിലും; വെല്ലിങ്ടണില്‍ ശക്തി കിവീസിന് 

റിഷഭ് പന്ത്, സഞ്ജു സാംസണ്‍, നവ്ദീപ് സെയ്‌നി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരാണ് അവസരം കാത്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍: നാലാം ട്വന്റി20ക്കായി ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ സഞ്ജുവിന്റെ പേര് പ്ലേയിങ് ഇലവനിലേക്ക് എത്തുമോയെന്ന ആകാംക്ഷയില്‍ വീണ്ടും മലയാളികള്‍. ഹാമില്‍ട്ടണില്‍ ട്വന്റി20യിലെ ത്രില്ലിങ് ജയവുമായി പരമ്പര പിടിച്ചതിന് പിന്നാലെ ടീമില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കോഹ് ലി പറഞ്ഞിരുന്നു. ഇതാണ് സഞ്ജുവിന് പ്രതീക്ഷ നല്‍കുന്നത്. 

റിഷഭ് പന്ത്, സഞ്ജു സാംസണ്‍, നവ്ദീപ് സെയ്‌നി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരാണ് അവസരം കാത്തിരിക്കുന്നത്. റിഷഭ് പന്തിനേയും സഞ്ജുവിനേയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഏത് താരത്തെ മാറ്റി നിര്‍ത്തും എന്നതാണ് ചോദ്യം. മനീഷ് പാണ്ഡേക്കും, ശിവം ദുബെയ്ക്കും കൂടുതല്‍ മത്സര പരിചയം നല്‍കാനാവും ടീം മാനേജ്‌മെന്റിന്റെ ലക്ഷ്യം. 

കെ എല്‍ രാഹുലിന് നാലാം ട്വന്റി20യില്‍ വിശ്രമം അനുവദിക്കാനുള്ള സാധ്യതയും വിരളമാണ്. കോഹ് ലിക്കും, രോഹിത്തിനും വെല്ലിങ്ടണില്‍ വിശ്രമം അനുവദിക്കാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല. ബൗളിങ് വിഭാഗത്തില്‍ ചഹലിന് പകരം കുല്‍ദീപിനേയും, ശര്‍ദുളിന് പകരം നവ്ദീപ് സെയ്‌നിയേയും പ്ലേയിങ് ഇലവനിലേക്ക് എത്തിക്കാനാണ് സാധ്യത. ബൂമ്രയ്ക്കും വെല്ലിങ്ടണില്‍ വിശ്രമം അനുവദിച്ചേക്കും. 

പരമ്പര നഷ്ടപ്പെട്ട ന്യൂസിലാന്‍ഡിനാവട്ടെ വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കണം. മോശം ഫോം തുടരുന്ന ഗ്രാന്‍ഡ്‌ഹോമിന് പകരം ബാറ്റ്‌സ്മാന്‍ ടോം ബ്രൂസ് ടീമിലേക്കെത്തി. കെയിന്‍ വില്യംസണ്‍ ഗപ്റ്റിലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. മൂന്നാം ട്വന്റി20യില്‍ സാന്ത്‌നറിനെ മുകളിലേക്ക് കയറ്റിയാണ് ഇറക്കിയത്. വെല്ലിങ്ടണിലും അത് ആവര്‍ത്തിച്ചേക്കും. 

ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ് വെല്ലിങ്ടണിലെ പിച്ച്. ഇവിടെ ന്യൂസിലാന്‍ഡിനെതിരെ കളിച്ച രണ്ട് ട്വന്റി20യിലും ഇന്ത്യ തോറ്റിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT