Sports

നാളെ കളി മാറും; വമ്പന്‍ മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ്; വിജയപ്രതീക്ഷ മാത്രം

ഹോം ഗ്രൗണ്ടില്‍ ഇനി ഒരു തോല്‍വി ടീമിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുമെന്നതിനാല്‍ കരുതലോടെയാകും കോച്ച് നാളെ ടീമിനെ ഒരുക്കുക

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആരാധകര്‍ പ്രതീക്ഷിക്കുന്ന ടീമിനെയാകും പരിശീലകന്‍ ഡേവിഡ് ജെയിംസ് നാളെ കേരളാ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കുകയെന്ന് സൂചന.
സൂപ്പര്‍ താരം അനസ് എടത്തൊടികയെ പുറത്തിരുത്തുന്നതിന് ഏറെ പഴികേള്‍ക്കേണ്ടി വന്ന സാഹചര്യത്തില്‍ വരുന്ന ജെയിംസ് നാളെ അനസിനെ ആദ്യ ഇലവനില്‍ ഇറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

നാളെ കൊച്ചിയില്‍ എഫ്‌സി ഗോവയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. തുടര്‍ച്ചയായ സമനിലകള്‍ക്ക് ശേഷം കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയോട് തോറ്റതോടെ വന്‍ വിമര്‍ശനമാണ് ജെയിംസിനെതിരേ ഉണ്ടായത്. കോച്ചിങ് പരിശീലനത്തിനാണ് ജെയിംസ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയതെന്ന് വരെ ആരാധകര്‍ വിമര്‍ശിച്ചിരുന്നു. 

മുഴുവന്‍ സമയവും കളിക്കാനുള്ള ശാരീരികക്ഷമത താരങ്ങള്‍ക്ക് ഇതുവരെ നേടാനായിട്ടില്ലെന്നും വിമര്‍ശനമുണ്ട്. കളിച്ച അഞ്ച് മത്സരങ്ങളിലും ഗോള്‍ വഴങ്ങിയത് കൊണ്ട് തന്നെ ഗോള്‍ വേട്ടക്കാരായ ഗോവക്കെതിരെ അനസിനെ ആദ്യ ഇലവനില്‍ തന്നെ കളിപ്പിക്കുമെന്നാണ് സൂചന.കഴിഞ്ഞ വര്‍ഷം ഐ.എസ്.എല്ലിലും നാഷണല്‍ ടീമിലും അടക്കം 17 ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കിയ അനസ് പുതിയ സീസണില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ പുറത്തിരുന്നത് അപ്രതീക്ഷിതമായിരുന്നു. നേരത്തെ കോച്ചും അനസും തമ്മിലുള്ള പ്രശ്‌നത്തിന്റെ ഫലമായാണ് താരത്തെ കളത്തിലിറക്കാത്തത് എന്ന് വാര്‍ത്തകള്‍ പരന്നിരുന്നെങ്കിലും ഇരുവര്‍ക്കുമിടയില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ല എന്നുള്ളതാണ് സത്യം.

സെന്റര്‍ ബാക്കുകളായ ജിങ്കനിലും, ലാകിച്ച് പെസിച്ചിലും കോച്ചിനുണ്ടായ അമിത വിശ്വാസമാണ് മലയാളി സൂപ്പര്‍ താരത്തിന് ഇത് വരെ അവസരം നഷ്ടമായതിലെ കാരണം. ഹോം ഗ്രൗണ്ടില്‍ ഇനി ഒരു തോല്‍വി ടീമിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുമെന്നതിനാല്‍ കരുതലോടെയാകും കോച്ച് നാളെ ടീമിനെ ഒരുക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT