Sports

നികോള്‍സിനെ മടക്കി കോഹ് ലിയുടെ തകര്‍പ്പന്‍ റണ്‍ഔട്ട്; തുടരെ ബൗണ്ടറികളുമായി ടെയ്‌ലറും ലാതമും പൊരുതുന്നു

ഡൈവ് ചെയ്ത് കോഹ് ലി നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സ്റ്റംപ് കുലുക്കി. നികോള്‍സും ഡൈവ് ചെയ്‌തെങ്കിലും രക്ഷയുണ്ടായില്ല

Author : സമകാലിക മലയാളം ഡെസ്ക്

ഹാമില്‍ട്ടണ്‍: ഇന്ത്യയെ അലോസരപ്പെടുത്തി മുന്‍പോട്ടു പോയ ഹെന്‍ റി നികോള്‍സിനെ തകര്‍പ്പന്‍ റണ്‍ഔട്ടിലൂടെ പുറത്താക്കി കോഹ്‌ലി. നിലയുറപ്പിച്ച് താളം കണ്ടെത്തിയ നികോള്‍സിനെ 78 റണ്‍സില്‍ നില്‍ക്കെ പുറത്താക്കി ഇന്ത്യയെ കളിയിലേക്ക് കോഹ് ലി തിരികെ കൊണ്ടുവന്നു.  

348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിനെ വലിയ പരിക്കുകളൊന്നുമേല്‍പ്പിക്കാതെ ആദ്യ ഓവറുകളില്‍ മുന്‍പോട്ടു കൊണ്ടുപോയത് ഹെന്‍ റി നികോള്‍സ് ആണ്. ഗപ്റ്റിലും, മൂന്നാമനായി ഇറങ്ങിയ ബ്ലണ്ടെലും മടങ്ങിയിട്ടും നികോള്‍സ് ക്രീസില്‍ നിലയുറപ്പിച്ചു. 82 പന്തില്‍ നിന്ന് 11 ഫോറുകളുടെ അകമ്പടിയോടെ ചെയ്‌സിങ്ങില്‍ മികവ് കാണിച്ച നികോള്‍സ് ഹാമില്‍ട്ടണില്‍ ഇന്ത്യക്ക് ഭീഷണി തീര്‍ത്തിരുന്നു. 

ഓപ്പണര്‍മാരില്‍ ഗപ്റ്റില്‍ 32 റണ്‍സ് എടുത്തെങ്കിലും ഒരു ബൗണ്ടറി മാത്രമാണ് ഗപ്റ്റിലില്‍ നിന്ന് വന്നത്. 350ന് അടുത്ത് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ റണ്‍റേറ്റ് താഴാതെ നോക്കുക എന്ന ഉത്തരവാദിത്വം ഇതോടെ നികോള്‍സിന്റെ ചുമലിലായിരുന്നു. ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെ 28ാം ഓവര്‍ വരെ നികോള്‍സ് ആ കര്‍ത്തവ്യം നിര്‍വഹിച്ചെങ്കിലും വില്ലനായി കോഹ്‌ലിയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ് എത്തി. 

ഷോര്‍ട്ട് കവറിലേക്കടിച്ച് സിംഗിളായിരുന്നു നികോള്‍സിന്റെ ലക്ഷ്യം. എന്നാല്‍, പന്ത് കയ്യിലെടുത്ത് ഡൈവ് ചെയ്ത് കോഹ് ലി നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സ്റ്റംപ് കുലുക്കി. നികോള്‍സും ഡൈവ് ചെയ്‌തെങ്കിലും രക്ഷയുണ്ടായില്ല. ന്യൂസിലാന്‍ഡിന്റെ മൂന്നാം വിക്കറ്റും അവിടെ വീണു. 

348 വിജയ ലക്ഷ്യം പിന്തുടരുന്ന ന്യൂസിലാന്‍ഡ് 34 ഓവര്‍ എത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എന്ന നിലയിലാണ്. റോസ് ടെയ്‌ലര്‍ അര്‍ധശതകം പിന്നിട്ടു. 45 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സും പറത്തിയാണ് ടെയ്‌ലര്‍ 50 പിന്നിട്ടത്. നായകന്‍ ടോം ലാതമാണ് ടെയ്‌ലര്‍ക്കൊപ്പം ക്രീസില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT