Sports

നിങ്ങളുടെ ബാങ്കുകളോട് ചോദിക്കൂ...ഗെയ്‌ലിനൊപ്പം കള്ളനെന്ന് വിളിച്ച ആരാധകരോട് വിജയ് മല്യ

ഞാന്‍ തിരികെ നല്‍കാമെന്ന് പറയുന്ന നൂറ് ശതമാനം പണവും  എന്തുകൊണ്ട് വാങ്ങുന്നില്ല എന്ന് നിങ്ങളുടെ ബാങ്കുകളോട് ചോദിക്കൂ

Author : സമകാലിക മലയാളം ഡെസ്ക്

സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട് വ്യവസായി വിജയ് മല്യയ്‌ക്കൊപ്പമുള്ള ഫോട്ടോ ആയിരുന്നു ക്രിസ് ഗെയില്‍ ട്വീറ്റ് ചെയ്തത്. മല്യയ്‌ക്കെതിരെ ഇന്ത്യന്‍ ആരാധകര്‍ കമന്റുമായി ഗെയ്‌ലിന്റെ ട്വീറ്റിനടിയിലെത്തി. എന്നാല്‍, തനിക്കെതിരെ എത്തിയ ഇന്ത്യക്കാരോട് നിങ്ങളുടെ ബാങ്കുകളോട് പോയി ചോദിക്കൂ എന്ന മറുപടിയാണ് വിജയ് മല്യ നല്‍കുന്നത്. 

എന്നെ കള്ളനെന്ന് വിളിക്കുന്നതിന് മുന്‍പ് നിങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തൂ. ഞാന്‍ തിരികെ നല്‍കാമെന്ന് പറയുന്ന നൂറ് ശതമാനം പണവും  എന്തുകൊണ്ട് വാങ്ങുന്നില്ല എന്ന് നിങ്ങളുടെ ബാങ്കുകളോട് ചോദിക്കൂ. എന്നിട്ട് തീരുമാനിക്കൂ ആരാണ് കള്ളനെന്ന് എന്നാണ് ട്വീറ്റില്‍ വിജയ് മല്യ ചോദിക്കുന്നത്. 

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും കടമെടുത്ത 9000 കോടി രൂപ തിരികെ നല്‍കാത്തതിനാണ് വിജയ് മല്യ ഇന്ത്യയില്‍ നിയമനടപടി നേരിടുന്നത്. ജൂണ്‍ 9ന് കെന്നിങ്ടണ്‍ ഓവലില്‍ ഇന്ത്യ ഓസീസിനെ നേരിട്ട മത്സരത്തില്‍ വിജയ് മല്യയെ കള്ളന്‍ എന്ന് വിളിച്ച് ആരാധകര്‍ നേരിട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം