Sports

'നിനക്ക് നീതി നേടി തരാന്‍ നമ്മുടെ ഭരണകൂടത്തിനും നേതാക്കന്മാര്‍ക്കുമാവും'; സുശാന്തിന് ഹൃദയം തൊടുന്ന കുറിപ്പുമായി സുരേഷ് റെയ്‌ന

'നമ്മുടെ ഭരണകൂടത്തിലും നേതാക്കളിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. നിനക്ക് നീതി നേടിത്തരാന്‍ അവര്‍ എല്ലാ വഴിയും നോക്കും'

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: സുശാന്ത് സിങ് രജപുത്തിന് ഹൃദയം തൊടുന്ന കുറിപ്പുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. സുശാന്തിന് നീതി നേടിത്തരാന്‍ നമ്മുടെ ഭരണകൂടത്തിന് സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് റെയ്‌ന പറഞ്ഞു. 

ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചാണ് റെയ്‌നയുടെ പ്രതികരണം. നിങ്ങള്‍ എന്നും ഞങ്ങളുടെ മനസിലുണ്ടാവും. നിങ്ങളുടെ ആരാധകര്‍ മറ്റെന്തിനേക്കാളും കൂടുതല്‍ നിങ്ങളെ മിസ് ചെയ്യുന്നു. നമ്മുടെ ഭരണകൂടത്തിലും നേതാക്കളിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. നിനക്ക് നീതി നേടിത്തരാന്‍ അവര്‍ എല്ലാ വഴിയും നോക്കും. യഥാര്‍ഥ പ്രചോദനമാണ് നീ, വീഡിയോ പങ്കുവെച്ച് റെയ്‌ന ട്വിറ്ററില്‍ കുറിച്ചു. 

ജൂണ്‍ 14ന് മുംബൈയിലെ ബാന്ദ്രയിലെ വസതിയിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലൈയില്‍ ബോളുവുഡ് താരം റിയ ചക്രവര്‍ത്തിക്കെതിരെ പാട്‌ന പൊലീസ് ആത്മഹത്യാപ്രേരണാ കുറ്റം ഉള്‍പ്പെടെയുള്ളവ ചുമത്തി കേസെടുത്തിരുന്നു. സുശാന്തിന്റെ പിതാവിന്റെ പരാതിയിലായിരുന്നു കേസ്. ഓഗസ്റ്റ് 19ന് സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT