Sports

നിന്റെ ടീം അംഗങ്ങള്‍ ആഘോഷിക്കുകയാണ്, പോയി അവര്‍ക്കൊപ്പം ചേരൂ; 2017 ചാമ്പ്യന്‍സ് ട്രോഫിയിലെ നിമിഷത്തെ കുറിച്ച് മാലിക്

നിന്റെ സഹതാരങ്ങള്‍ ആഘോഷിക്കുകയാണ്. ഈ നിമിഷം പാഴാക്കി കളയരുത്. അവര്‍ക്കൊപ്പം നീയും ആഘോഷിക്കണം എന്ന് യുവി എന്നോട് പറഞ്ഞു...

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് തോറ്റതിന് പിന്നാലെ പാക് കളിക്കാരുമായി തമാശ പങ്കിടുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. വിമര്‍ശനങ്ങളും, കയ്യടികളും ഈ ഫോട്ടോയ്ക്ക് ലഭിച്ചു. ഇരു ടീം അംഗങ്ങള്‍ക്കും ഇടയിലുള്ള സൗഹൃദം എത്രമാത്രമെന്ന് വ്യക്തമാക്കുന്ന വാക്കുകളുമായാണ് പാക് താരം ഷുഐബ് മാലിക് ഇപ്പോള്‍ എത്തുന്നത്. 

ഫൈനലില് ശേഷം ഓവലിലെ ഡൈനിങ് ഹാളില്‍ ഇരുന്ന് ഞാനും യുവരാജ് സിങ്ങും തമ്മില്‍ സംസാരിച്ചു. നിന്റെ സഹതാരങ്ങള്‍ ആഘോഷിക്കുകയാണ്. ഈ നിമിഷം പാഴാക്കി കളയരുത്. അവര്‍ക്കൊപ്പം നീയും ആഘോഷിക്കണം എന്ന് യുവി എന്നോട് പറഞ്ഞു...

എവിടെ നിന്ന് വരുന്നവരാണ് നമ്മള്‍ എങ്കിലും നമുക്കിടയില്‍ സൗഹൃദം സൃഷ്ടിക്കാന്‍ ക്രിക്കറ്റിനാവും. അതിന് തെളിവാണ് ഞാനും യുവിയുമായുള്ള സംസാരം. ഇന്ത്യ-പാക് പോര് കാണാന്‍ ആരാധകര്‍ക്ക് ആഗ്രഹമുണ്ട്. ക്രിക്കറ്റ് ലോകത്തിന് ആഷസ് എങ്ങനെയാണോ അതുപോലെയാണ് ഇന്ത്യ-പാക് മത്സരവും. അതില്‍ നിന്ന് നമ്മള്‍ വിട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും മാലിക് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT