Sports

നിഷാമിന് അര്‍ധസെഞ്ച്വറി: പാകിസ്ഥാന് 238 റണ്‍സ് വിജയലക്ഷ്യം

നീഷാം 112 പന്തില്‍ പുറത്താകാതെ 97 റണ്‍സെടുത്തപ്പോള്‍ ഗ്രാന്ദ്‌ഹോം 64 റണ്‍സ് നേടിയാണ് ചുവടുറപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ബര്‍മിങ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസീലാന്‍ഡിനെതിരേ പാകിസ്താന് 238 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ കിവീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് നേടി. അഞ്ച് വിക്കറ്റിന് 83 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയിലായിരുന്ന ന്യൂസീലന്‍ഡിനെ നീഷാമും ഗ്രാന്ദ്‌ഹോമും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരും ആറാം വിക്കറ്റില്‍ 132 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

നീഷാം 112 പന്തില്‍ പുറത്താകാതെ 97 റണ്‍സെടുത്തപ്പോള്‍ ഗ്രാന്ദ്‌ഹോം 64 റണ്‍സ് നേടിയാണ് ചുവടുറപ്പിച്ചത്. 71 ബൗളില്‍ ആറു ഫോറും ഒരു സിക്‌സും അടിച്ച ഗ്രാന്ദ്‌ഹോം റണ്‍ ഔട്ടാകുകയായിരുന്നു. പാകിസ്താനായി ഷഹീന്‍ അഫ്രീദി മൂന്നു വിക്കറ്റ് വീഴ്ത്തി. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് 24 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു. അഞ്ച് റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ മുഹമ്മദ് ആമിര്‍ ബൗള്‍ഡാക്കിയപ്പോള്‍ കോളിന്‍ മണ്‍റോയെ ഷഹീന്‍ അഫ്രീദി തിരിച്ചയച്ചു. 12 റണ്‍സായിരുന്നു മണ്‍റോയുടെ സമ്പാദ്യം.

തൊട്ടുപിന്നാലെ റോസ് ടെയ്‌ലറെ ഷഹീന്‍ അഫ്രീദി സര്‍ഫറാസ് അഹമ്മദിന്റെ കൈയിലെത്തിച്ചു. ആകെ മൂന്ന് റണ്‍സാണ് ടെയ്‌ലര്‍ നേടിയത്. ഷഹീന്റെ അടുത്ത ഇര ടോം ലാഥം ആയിരുന്നു. ഒരു റണ്ണെടുത്ത ലാഥത്തെ ഷഹീന്റെ പന്തില്‍ സര്‍ഫറാസ് ക്യാച്ച് ചെയ്തു. പിന്നീട് നിലയുറപ്പിക്കാന്‍ ശ്രമിച്ച കെയ്ന്‍ വില്ല്യംസണെ ഷദാബ് ഖാന്‍ തിരിച്ചയച്ചു. സര്‍ഫറാസിന് ആയിരുന്നു ക്യാച്ച്. 69 പന്തില്‍ 81 റണ്‍സാണ് വില്ല്യംസണ്‍ നേടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

മുട്ടയേക്കാൾ പ്രോട്ടീൻ അടങ്ങിയ സസ്യാഹാരങ്ങൾ

നേതൃത്വം അവഗണിച്ചു; എം രാഘവന്‍ സിപിഎമ്മില്‍ നിന്നും രാജിവച്ചു

ഭവാനിയായി കീർത്തി, രുദ്രയായി രാധിക ആപ്തെ; 'അക്ക' ഒടിടി റിലീസിനൊരുങ്ങുന്നു, ടീസർ പുറത്ത്

ന്യൂഡില്‍സ് കഴിച്ച് ഉറങ്ങാന്‍ കിടന്ന അഞ്ചംഗ കുടുംബം മരിച്ച നിലയില്‍, ഭക്ഷ്യ വിഷബാധയെന്ന് സംശയം