Sports

നിസാരം, ഒറ്റ ഇന്നിങ്‌സ് മതി! ആരാധകരല്ല ഗെയ്ല്‍ തന്നെ ഉത്തരം നല്‍കി

നിസാരം, ഒറ്റ ഇന്നിങ്‌സ് മതി! ആരാധകരല്ല ഗെയ്ല്‍ തന്നെ ഉത്തരം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ക്രിക്കറ്റ് ലോകം ഐപിഎല്‍ പോരാട്ടങ്ങളിലേക്ക് ഉണരുകയാണ്. ഈ സീസണിലെ മത്സരങ്ങള്‍ അടുത്ത മാസം മുതല്‍ യുഎഇയിലാണ് അരങ്ങേറുന്നത്. കുട്ടി ക്രിക്കറ്റ് പൂരത്തിന്റെ പ്രധാന ആകര്‍ഷകങ്ങളില്‍ ഒന്ന് വെസ്റ്റിന്‍ഡീസ് അതികായനായ ക്രിസ് ഗെയ്‌ലാണ്. ഇത്തവണയും ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഗെയ്ല്‍ ഇറങ്ങുന്നുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബിനായാണ് വെറ്ററന്‍ താരം കളിക്കുന്നത്. 

2020 ജനുവരിക്ക് ശേഷം അധികം കളിക്കാന്‍ ഇറങ്ങിയിട്ടില്ലാത്ത ഗെയ്ല്‍ ഐപിഎല്ലിലൂടെ കളത്തിലേക്ക് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ്. ജനുവരിയില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലാണ് താരം കളിച്ചത്. കരീബിയന്‍ പ്രീമിയര്‍ ലീഗിലും താരം കളിക്കാനിറങ്ങിയിട്ടില്ല. 

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ക്രിസ് ഗെയ്ല്‍. ഗെയ്‌ലിന് ഈ ദശകത്തിലെ ആദ്യ ഐപിഎല്‍ സെഞ്ച്വറി നേടാന്‍ എത്ര ഇന്നിങ്‌സുകള്‍ കളിക്കേണ്ടി വരുമെന്ന് ആരാധകരോട് ചോദിച്ച് പഞ്ചാബ് ടീം രംഗത്ത് വന്നു. 

ആരാധകരല്ല, യൂനിവേഴ്‌സ് ബോസ് തന്നെ ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. 'ഒറ്റ ഇന്നിങ്‌സ്' മാത്രം മതിയെന്ന ഉത്തരമാണ് ഗെയ്ല്‍ നല്‍കിയത്. വെറ്ററന്‍ താരത്തിന്റെ ഉത്തരം ആദ്യ കളിയില്‍ തന്നെ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'