Sports

നെയ്മര്‍ തിരിച്ചു വരുന്നു, കളത്തിലിറങ്ങുക ഏത് കളിയിലെന്നും പറഞ്ഞ് എംറി

ലോക കപ്പ് ആരംഭിക്കുമ്പോഴേക്കും ബ്രസീല്‍ ടീമിലേക്ക് നെയ്മര്‍ക്ക മടങ്ങിയെത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

നെയ്മറിന്റെ തിരിച്ചു വരവ് ഉടനുണ്ടാകുമെന്ന് വ്യക്തമാക്കി പിഎസ്ജി പരിശീലകന്‍ ഉനയ് എംറി. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ നെയ്മര്‍ കളിക്കളത്തിലേക്ക് തിരികെ എത്തുമെന്നാണ് പിഎസ്ജി കോച്ച് പറയുന്നത്. 

കഴിഞ്ഞ മാസം മാര്‍സെല്ലയ്‌ക്കെതിരായ മത്സരത്തിന് ഇടയിലായിരുന്നു നെയ്മര്‍ക്ക് കാല്‍ പാദത്തിന് പരിക്കേല്‍ക്കുന്നത്. ഇതിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗില്‍ റയലിനെതിരായ രണ്ടാം പാദ മത്സരത്തില്‍ നെയ്മറില്ലാതെയായിരുന്നു പിഎസ്ജി കളത്തിലിറങ്ങിയത്. 

പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രീയയ്ക്ക് വിധേയമായ നെയ്മര്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ലോക കപ്പ് ആരംഭിക്കുമ്പോഴേക്കും ബ്രസീല്‍ ടീമിലേക്ക് നെയ്മര്‍ക്ക മടങ്ങിയെത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതിന് ശക്തി കൂട്ടുന്ന പ്രതികരണമാണ് ഇപ്പോള്‍ പിഎസ്ജി കോച്ചിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. 

ഏപ്രില്‍ 18ന് കാന്‍ എഫ്‌സിയുമായുള്ള സെമി ഫൈനലിനായി നെയ്മര്‍ തിരിച്ചെത്തിയേക്കും എന്നാണ് എംറി പറഞ്ഞത്. എന്നാല്‍ ഏപ്രില്‍ 18ന് എത്താന്‍ സാധിച്ചില്ലെങ്കിലും നെയ്മര്‍ ഫൈനലിലേക്ക് എത്തിയാല്‍ മെയ് എട്ടിന് കളിക്കാന്‍ നെയ്മര്‍ ഉണ്ടാകുമെന്ന് ഏറെ കുറെ ഉറപ്പാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി