Sports

നേതൃപാടവം രോഹിത്തിന് ജന്മസിദ്ധമായുണ്ട്, എന്നാല്‍ കരുത്ത് പിഴവില്ലാത്ത ഗൃഹപാഠത്തില്‍: ജയവര്‍ധനെ

നായകത്വത്തില്‍ സഹജമായുള്ള കഴിവിനൊപ്പം, കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നതിലാണ് രോഹിത്തിന്റെ ശക്തിയെന്ന് ജയവര്‍ധനെ

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: നേതൃപാടവം ജന്മസിദ്ധമായുള്ള വ്യക്തിയാണെങ്കിലും ഗൃഹപാഠം കൃത്യമായി ചെയ്യുന്നതാണ് രോഹിത് ശര്‍മയെ തുണയ്ക്കുന്നതെന്ന് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍. നായകത്വത്തില്‍ സഹജമായുള്ള കഴിവിനൊപ്പം, കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നതിലാണ് രോഹിത്തിന്റെ ശക്തിയെന്ന് ജയവര്‍ധനെ പറഞ്ഞു. 

കൂടുതല്‍ വിവരങ്ങള്‍ തിരഞ്ഞ് മനസിലാക്കി വെച്ച് അത് ഗ്രൗണ്ടില്‍ ഉപയോഗപ്പെടുത്തുകയാണ് രോഹിത് ചെയ്യുന്നത്. നമ്മള്‍ എന്തെങ്കിലും കണക്കുകളോ, കാര്യങ്ങളോ അനലൈസ് ചെയ്യാന്‍ എത്തുമ്പോള്‍ രോഹിത് എന്ന വിശകലന വിദഗ്ധനെ നമുക്കവിടെ കാണാം...

നമ്മളോട് ചോദിക്കാന്‍ രോഹിത്തിന് ഒരുപാട് ചോദ്യങ്ങളുണ്ടാവും. നമ്മളില്‍ നിന്ന് ലഭിക്കുന്ന ചെറിയ വിവരങ്ങള്‍ പോലും കൂട്ടി ചേര്‍ത്താണ് രോഹിത്തിന്റെ തീരുമാനങ്ങള്‍ വരിക. അങ്ങനെ എല്ലാ അര്‍ഥത്തിലും ഒരുങ്ങി വരികയും, അത് വെച്ച് തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നതില്‍ രോഹിത്തിന്റെ മികവിനെ വെല്ലാനാവില്ല, ജയവര്‍ധനെ പറഞ്ഞു. 

2013 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ് രോഹിത്. നാല് വട്ടം രോഹിത്തിന് കീഴില്‍ മുംബൈ ഐപിഎല്‍ കിരീടം ഉയര്‍ത്തി. 104 മത്സരങ്ങളില്‍ മുംബൈയെ നയിച്ച രോഹിത് 60 ജയങ്ങള്‍ ടീമിന് നേടിക്കൊടുത്തു. ഐപിഎല്ലില്‍ 4000 റണ്‍സ് പിന്നിട്ട 10 താരങ്ങളില്‍ ഒരാളുമാണ് രോഹിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

SCROLL FOR NEXT