Sports

ന്യൂസിലാന്‍ഡിന് തിരിച്ചടി; പരിക്കേറ്റ വില്യംസണ്‍ വെല്ലിങ്ടണില്‍ കളിക്കില്ല

ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം ട്വന്റി20ക്ക് ഇടയില്‍ ഫീല്‍ഡില്‍ ഡൈവ് ചെയ്യവെയാണ് കിവീസ് നായകന് പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍: ട്വന്റി20 പരമ്പര നഷ്ടപ്പെട്ട ന്യൂസിലാന്‍ഡിന് വീണ്ടും തിരിച്ചടി. നായകന്‍ കെയിന്‍ വില്യംസണ്‍ നാലാം ട്വന്റി20 കളിക്കില്ല. ഇടത് തോളിനേറ്റ പരിക്കാണ് വില്യംസണിന് വിനയായത്. 

ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം ട്വന്റി20ക്ക് ഇടയില്‍ ഫീല്‍ഡില്‍ ഡൈവ് ചെയ്യവെയാണ് കിവീസ് നായകന് പരിക്കേറ്റത്. എന്നാല്‍ നാലാം ട്വന്റി20 മാത്രമാവും കെയ്‌നിന് നഷ്ടമാവുക എന്ന് ടീം വക്താവ് പറഞ്ഞു. ഞായറാഴ്ച നടക്കുന്ന പരമ്പരയിലെ അഞ്ചാം ട്വന്റി20 വില്യംസണിന് കളിക്കാനാവുമെന്നാണ് പ്രതീക്ഷ. 

ടീം സൗത്തിയാവും വില്യംസണിന് പകരം വെല്ലിങ്ടണില്‍ ന്യൂസിലാന്‍ഡിനെ നയിക്കുക. വില്യംസണിന് പകരം മൂന്നാം സ്ഥാനത്ത് സീഫേര്‍ട്ട് ബാറ്റിങ്ങിന് എത്തിയേക്കും. അടുത്ത രണ്ട് ട്വന്റി20യും ജയിച്ച് മാനം കാക്കാമെന്ന ന്യൂസിലാന്‍ഡിന്റെ പ്രതീക്ഷകള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടിയേറ്റിരിക്കുന്നത്. 

ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ 95 റണ്‍സ് അടിച്ചെടുത്ത് വില്യംസണാണ് ന്യൂസിലാന്‍ഡിനെ ജയത്തിന്റെ തൊട്ടടുത്ത് എത്തിച്ചത്. എന്നാല്‍ കിവീസ് നായകന്റെ ക്ലാസിക് ഇന്നിങ്‌സും ന്യൂസിലാന്‍ഡിനെ ഫിനിഷിങ് ലൈന്‍ കടത്താനായില്ല.. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT