Sports

ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ തുടക്കം, ഗപ്റ്റില്‍ മടങ്ങിയിട്ടും താഴാതെ റണ്‍റേറ്റ്, 10 ഓവറില്‍ 100 പിന്നിട്ടു 

ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റിലും മണ്‍റോയും ചേര്‍ന്ന് ആദ്യ ഓവറുകളില്‍ ഇന്ത്യന്‍ പേസര്‍മാരെ തലങ്ങും വിലങ്ങും തല്ലി

Author : സമകാലിക മലയാളം ഡെസ്ക്

ക്ലന്‍ഡ് ട്വന്റി20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് റണ്‍സ് വാരുന്നു. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റിലും മണ്‍റോയും ചേര്‍ന്ന് ആദ്യ ഓവറുകളില്‍ ഇന്ത്യന്‍ പേസര്‍മാരെ തലങ്ങും വിലങ്ങും തല്ലി. 

10 ഓവറിലേക്ക് കളി എത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയിലാണ് കീവീസ്. ശര്‍ദുല്‍ താക്കൂറും മുഹമ്മദ് ഷമിയുമാണ് കൂടുതല്‍ തല്ല് വാങ്ങി കൂട്ടിയത്. തന്റെ ആദ്യ സ്‌പെല്ലിലെ രണ്ട് ഓവറില്‍ 30 റണ്‍സാണ് ഷര്‍ദുല്‍ വഴങ്ങിയത്. മുഹമ്മദ് ഷമി 22 റണ്‍സും. എട്ടാം ഓവറില്‍ ബൗളിങ് ചെയ്ഞ്ച് വരുത്തി ചഹലിനെ കൊണ്ടുവന്ന ഓവറില്‍ കീവീസ് ഓപ്പണര്‍മാര്‍ നേടിയത് 5 റണ്‍സ് മാത്രം. 

ചഹലിന് പിന്നാലെ കോഹ് ലി പന്ത് നല്‍കിയത് ദുബെയുടെ കൈകളിലേക്ക്. തകര്‍ത്തു കളിക്കാന്‍ തുടങ്ങിയ ഗപ്റ്റലിനെ തന്റെ ആദ്യ ഓവറില്‍ തന്നെ മടക്കി ദുബെ നായകന്റെ വിശ്വാസം കാത്തു. 19 പന്തില്‍ നിന്ന് 4 ഫോറും ഒരു സിക്‌സും പറത്തി നില്‍ക്കെയാണ് ഗപ്റ്റില്‍ ഡീപ് സ്‌ക്വയര്‍ ലെഗില്‍ രോഹിത്തിന്റെ കൈകളിലേക്ക് എത്തിയത്. 

പവര്‍പ്ലേയില്‍ 68 റണ്‍സാണ് കീവീസ് ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. 5 ഓവറില്‍ ന്യൂസിലാന്‍ഡ് 50 പിന്നിട്ടിരുന്നു. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് ഓക് ലാന്‍ഡിലേത്. ചെയ്‌സ് ചെയ്യുന്ന ടീമിന് ഇവിടെ മുന്‍തൂക്കം ലഭിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇരുട്ടടി' ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

കണ്ണൂരില്‍ സുഹൃത്ത് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

അബ്ദുല്‍ റഹീമിന്റെ തിരിച്ച് വരവിന് കാത്ത് നാട്; ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും

വൈദ്യുതിബില്‍ അടയ്ക്കാന്‍ മറന്നോ?, ആശങ്ക വേണ്ട, പുതിയ സേവനവുമായി കെഎസ്ഇബി

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT