Sports

പഞ്ചാബിനെ എറിഞ്ഞിട്ട് നിധീഷ്; ഏഴ് വിക്കറ്റുകള്‍; കേരളത്തിന് നേരിയ ലീഡ്

പഞ്ചാബിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിന് നേരിയ ലീഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിന് നേരിയ ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ 227 റണ്‍സിന് പുറത്തായ കേരളം മികച്ച ബൗളിങിലൂടെ പഞ്ചാബിനെ 218 റണ്‍സില്‍ ഒതുക്കി ഒന്‍പത് റണ്‍സിന്റെ ലീഡാണ് സ്വന്തമാക്കിയത്. 

ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ എംഡി നിധീഷിന്റെ മാരക ബൗളിങാണ് പഞ്ചാബിനെ കുഴക്കിയത്. ജലജ് സക്‌സേന, സിജോമോന്‍ ജേസഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. പഞ്ചാബ് താരം സിദ്ധാര്‍ഥ് കൗളിനെ സിജോമോന്‍ ജോസഫ് റണ്ണൗട്ടാക്കി. 

പഞ്ചാബ് ക്യാപ്റ്റന്‍ മന്‍ദീപ് സിങാണ് അവരുടെ ടോപ് സ്‌കോറര്‍. നായകന്‍ 71 റണ്‍സെടുത്തു. ഗുര്‍കീരത് സിങ് (37), സിദ്ധാര്‍ഥ് കൗള്‍ (25) എന്നിവരും പിടിച്ചു നിന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT