Sports

പഞ്ചാബിനെ തകർത്ത് സന്തോഷ് ട്രോഫി കിരീടം സർവീസസിന്

ഫൈനലില്‍ ആതിഥേയരായ പഞ്ചാബിനെ ഒരുഗോളിന് തോല്‍പ്പിച്ചാണ് സര്‍വീസസ് ചാമ്പ്യന്‍മാരായത്

Author : സമകാലിക മലയാളം ഡെസ്ക്

ലുധിയാന: സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്. ഫൈനലില്‍ ആതിഥേയരായ പഞ്ചാബിനെ ഒരുഗോളിന് തോല്‍പ്പിച്ചാണ് സര്‍വീസസ് ചാമ്പ്യന്‍മാരായത്. സന്തോഷ് ട്രോഫിയില്‍ സര്‍വീസസിന്റെ ആറാം കിരീടമാണ്

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 61-ാം മിനിറ്റില്‍ വിജയഗോള്‍ പിറന്നത്. ലല്ല്വാംകിമയുടെ പാസ്സില്‍ ബികാശ് താപ്പ ലക്ഷ്യം കണ്ടു. അവസാനനിമിഷം വരെ ഇരുടീമുകളും പൊരുതി കളിച്ചെങ്കിലുും  ഗോള്‍ ലീഡ് അവസാനം വരെ നിലനിര്‍ത്താന്‍ സര്‍വീസസിന് കഴിഞ്ഞു. 

2014-15 സീസണില്‍ പഞ്ചാബും സര്‍വീസസും തമ്മിലായിരുന്നു ഫൈനല്‍. അന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ സർവീസസിനായിരുന്നു വിജയം.  അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനുള്ള അവസരമായിരുന്നു പഞ്ചാബിന്. എന്നാല്‍ സര്‍വീസസിന് മുന്നില്‍ തോല്‍ക്കാനായിരുന്നു വിധി. സെമിയില്‍ ഗോവയെ തോല്‍പ്പിച്ചാണ് പഞ്ചാബ് ഫൈനല്‍ ടിക്കറ്റെടുത്തത്. കര്‍ണാടകയെ മറികടന്നായിരുന്നു സര്‍വീസസിന്റെ മുന്നേറ്റം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി